---
title: "ഓണത്തിന് കണ്ണൂരിൽ എക്സൈസിന്റെ തീവ്രയജ്ഞം: ആഗസ്ത് 1 മുതൽ 24x7 കൺട്രോൾ റൂം"
english_title: "Intensive Excise Drive in Kannur for Onam: 24/7 Control Room from August 1"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375703/intensive-excise-drive-in-kannur-for-onam-247-control-room-from-august-1"
published_at: "2026-07-31T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c4467eb360_1000743830.jpg"
keywords: []
---

# ഓണത്തിന് കണ്ണൂരിൽ എക്സൈസിന്റെ തീവ്രയജ്ഞം: ആഗസ്ത് 1 മുതൽ 24x7 കൺട്രോൾ റൂം

> **Lead Summary:** **കണ്ണൂർ: **ഓണത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്തും വിൽപ്പനയും തടയാൻ എക്സൈസ് വകുപ്പ് തീവ്രയജ്ഞ പരിശോധന ആരംഭിക്കുന്നു. ആഗസ്ത് 1 രാവിലെ 6 മണി മുതൽ 31 ന് രാത്രി 12 മണി വരെയാണ് പരിശോധന.

## Article Content

**കണ്ണൂർ: **ഓണത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്തും വിൽപ്പനയും തടയാൻ എക്സൈസ് വകുപ്പ് തീവ്രയജ്ഞ പരിശോധന ആരംഭിക്കുന്നു. ആഗസ്ത് 1 രാവിലെ 6 മണി മുതൽ 31 ന് രാത്രി 12 മണി വരെയാണ് പരിശോധന.

കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസിൽ 24x7 ജില്ലാതല കൺട്രോൾ റൂം ആഗസ്ത് 1 മുതൽ പ്രവർത്തിക്കും. ഒരു പ്രിവൻറിവ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ഇത്. ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി സ്വീകരിക്കും.

ജില്ലയിലെ എല്ലാ താലൂക്കുകളിലും സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂർ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ഉണ്ടാകും. ഒരു ഇൻസ്പെക്ടർ, ഒരു പ്രിവൻറിവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവരടങ്ങിയതാണ് ഓരോ യൂണിറ്റും. അതിർത്തി പ്രദേശങ്ങളിലും കോളനികളിലും സംയുക്ത പരിശോധനയും നടക്കും.

പരാതി നമ്പറുകൾ

ഡിവിഷനൽ കൺട്രോൾ റൂം: 04972 706698

കണ്ണൂർ: 04972 749973 | തളിപ്പറമ്പ്: 04960 201020

കൂത്തുപറമ്പ്: 04902 362103 | ഇരിട്ടി: 04902 472205

വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375703/intensive-excise-drive-in-kannur-for-onam-247-control-room-from-august-1)