---
title: "ടച്ച് ഓഫ് മേഴ്‌സി പുരസ്കാര സമ്മേളനം പയ്യന്നൂരിൽ: അലിയാർ ഖാസിമിയും കുഞ്ഞി കൃഷ്ണൻ എം എൽ എയും പങ്കെടുക്കും"
english_title: "Touch of mercy award "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375731/touch-of-mercy-award"
published_at: "2026-07-31T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c53560f75e_1000744002.jpg"
keywords: []
---

# ടച്ച് ഓഫ് മേഴ്‌സി പുരസ്കാര സമ്മേളനം പയ്യന്നൂരിൽ: അലിയാർ ഖാസിമിയും കുഞ്ഞി കൃഷ്ണൻ എം എൽ എയും പങ്കെടുക്കും

> **Lead Summary:** **പയ്യന്നൂർ: **കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, തെരഞ്ഞെടുക്കപ്പെട്ട 16 പേർക്ക് നൽകുന്ന 9ാമത് ചെറുകുന്ന് സി. മമ്മിക്കുട്ടി മുസ്ല്യാർ ടച്ച് ഓഫ് ബ്രീസ് പുരസ്കാര സമർപ്പണ സമ്മേളനം പയ്യന്നൂർ ഒ.പി.എം. ഇൻ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു.

## Article Content

**പയ്യന്നൂർ: **കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, തെരഞ്ഞെടുക്കപ്പെട്ട 16 പേർക്ക് നൽകുന്ന 9ാമത് ചെറുകുന്ന് സി. മമ്മിക്കുട്ടി മുസ്ല്യാർ ടച്ച് ഓഫ് ബ്രീസ് പുരസ്കാര സമർപ്പണ സമ്മേളനം പയ്യന്നൂർ ഒ.പി.എം. ഇൻ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു.

ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8.30 ന് ട്രസ്റ്റ് ചാരിറ്റി ചീഫ്കോ  ഓർഡിനേറ്റർ മുശ്താഖ് മാലിദ്വീപ്ഓ ഡിറ്റോറിയം പരിസരത്ത് ദേശീയ പതാക ഉയർത്തും. 

വൈകീട്ട് 3 ന് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും വിവിധ ചാനലുകളിലെ നിത്യ സാന്നിദ്ധ്യവുമായ ആലുവ വി.എച്ച്. അലിയാർ ഖാസിമി പുരസ്കാരം സമർപ്പിക്കും.

> ട്രസ്റ്റ് സഹ രക്ഷാധികാരി ഡോ. കെ.എച്ച് സുബ്രഹണ്യൻ്റെ ആധ്യക്ഷതയിൽ വി. കുഞ്ഞി കൃഷ്ണൻ എം.എൽ.എ സമ്മേളനം ഉൽഘാടനം ചെയ്യും.14 ഇന ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ"മദീനാ കിറ്റ്" ചാരിറ്റി ചീഫ് ഡയറക്ടർ  മുനാസ് പള്ളിക്കൽ വിതരണോൽഘാടനം നിർവ്വഹിക്കും.

> നാം ചെയ്യേണ്ട കാരുണ്യ സേവനം  ഡോ.കെ.എം. ഖലീൽ ചൊവ്വയും "സ്നേഹം നിറഞ്ഞ പ്രവാചകർ" ജിതേഷ് കണ്ണപുരവും"പുണ്ണ്യമായ കാരുണ്യ സേവനം" അഡ്വ പി.വി യൂനുസ് പടന്നോട്ടും അവതരിപ്പിക്കും.ഇബ്റാഹീം കുട്ടി തിരുവട്ടൂർ തളിപ്പറമ്പ്, പി.പി. അബ്ദുല്ല സാഹിബ് കണ്ണൂർ, പി.പി. ഇബ്‌റാഹീം കുട്ടി ഹാജി മാട്ടൂൽ, അഡ്വ പി. സന്തോഷ് പയ്യന്നൂർ, കാപ്പാടൻ ശശീധരൻ കണ്ണപുരം, വി. ബാലൻ പയ്യന്നൂർ, ഡോ ടി.സി. മോഹനൻ ഇരിണാവ്, പ്രകാശൻ മാട്ടൂൽ, ബശീർ പടന്ന തുടങ്ങിയ പ്രമുഖർ പ്രസംഗിക്കുo.

പ്രവർത്തനത്തിന് വേണ്ടി പി.വി സഈദ് കവിണിശ്ശേരി (ചെയർമാൻ) കെ.സി മുഹമ്മദ് കുഞ്ഞി വെള്ളറങ്ങൾ (ജന കൺവീനർ) എം പി. സഖരിയ്യ പാപ്പിനിശ്ശേരി (വൈസ് ചെയർമാൻ) പുന്നക്കൻ മൂസാൻ ചെറുകുന്ന് (ജോ കൺവീനർ) മുക്കോത്ത് അബൂബക്കർ പാടിയിൽ (ഓർഗനൈസർ)

എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപികരിച്ചു.

മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്നിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം യോഗം ബഹ് റൈൻ ചെറുകുന്ന് കൂട്ടായ്മ മുൻ ജനറൽ സെക്രട്ടറി പി.വി സഈദ് മൊട്ടാമ്പ്രം ഉൽഘാടനം ചെയ്തു.

വർക്കിംഗ് സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി സ്വാഗതവും ഡയറക്ടർ എ.സി. മുസ്തഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375731/touch-of-mercy-award)