---
title: "ഭാര്യയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതി; ഭർത്താവിനെതിരെ കേസ്"
english_title: "Domestic violence case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375781/domestic-violence-case"
published_at: "2026-07-31T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7bc562779_1000744508.jpg"
keywords: []
---

# ഭാര്യയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതി; ഭർത്താവിനെതിരെ കേസ്

> **Lead Summary:** **പരിയാരം: **കുടുംബവഴക്കിനിടെ ഭാര്യയെ മർദിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിനെതിരെ പരിയാരം പൊലീസ് കേസെടുത്തു.

## Article Content

**പരിയാരം: **കുടുംബവഴക്കിനിടെ ഭാര്യയെ മർദിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിനെതിരെ പരിയാരം പൊലീസ് കേസെടുത്തു.

കെ. ഷിബാന (28) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം തിരുവട്ടൂരിലെ പി.എം. ഹൗസിൽ അബ്ദുൾ ജബ്ബാർ (32) എന്നയാളുടെ പേരിലാണ് കേസ്.

ജൂലൈ 29-ന് രാത്രി ഏഴുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് തടഞ്ഞുനിർത്തി മുഖത്തടിക്കുകയും തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375781/domestic-violence-case)