---
title: "എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു "
english_title: "A young woman who was undergoing treatment after consuming rat poison has died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375788/a-young-woman-who-was-undergoing-treatment-after-consuming-rat-poison-has-died"
published_at: "2026-07-31T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7e4161fb1_1000744551.jpg"
keywords: []
---

# എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

> **Lead Summary:** **കാസർകോട് :**വിഷം കഴിച്ച് ചികിത്സയിലായിരുന്ന പടന്നക്കാട് സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിന് സമീപത്തെ എം കെ താഹിറ കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

## Article Content

**കാസർകോട് :**വിഷം കഴിച്ച് ചികിത്സയിലായിരുന്ന പടന്നക്കാട് സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിന് സമീപത്തെ എം കെ താഹിറ കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വയറുവേദനയെ തുടര്‍ന്ന് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. യുവതി ഡോക്ടറോട് എലി വിഷം കഴിച്ചതായി പറഞ്ഞു.

തുടര്‍ന്ന് കാസര്‍കോട്ട് സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്.  എം കെ അബ്ദുള്‍ റഹ്‌മാന്റെ മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375788/a-young-woman-who-was-undergoing-treatment-after-consuming-rat-poison-has-died)