---
title: "എൽ ഡി എഫ് കുറുമാത്തൂർ പഞ്ചായത്ത് മാർച്ച് സംഘടിപ്പിച്ചു "
english_title: "LDF Kurumathoor march "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375955/ldf-kurumathoor-march"
published_at: "2026-08-01T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dab93895ae_1000746227.jpg"
keywords: []
---

# എൽ ഡി എഫ് കുറുമാത്തൂർ പഞ്ചായത്ത് മാർച്ച് സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ് : **യു ഡി എഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി ചുരുക്കിയതിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ് : **യു ഡി എഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി ചുരുക്കിയതിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു.

കുറുമാത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്റ്റി സ്കൂൾ പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ചു. പി കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ഐ വി നാരായണൻ സ്വാഗതം പറഞ്ഞു. സി പി ഐ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു.

പി മുകുന്ദൻ, കെ കൃഷ്ണൻ, പാച്ചേനി രാജീവൻ, ഷിബിൻ കാനായി, എസ് പി രമേശൻ മാസ്റ്റർ, പി മാധവൻ, എം ബാലകൃഷ്ണൻ, എം ടി ജനാർദ്ദനൻ, എം എം രവീന്ദ്രൻ, വി വി പവിത്രൻ, എം സുജിത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375955/ldf-kurumathoor-march)