---
title: "ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു: ഉളിക്കൽ കോളിത്തട്ടിൽ ഉരുൾപൊട്ടിയതായി സംശയം "
english_title: "Heavy rain continues in the district's highland areas; suspected landslide at Kolithattu, Ulikkal."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375991/heavy-rain-continues-in-the-districts-highland-areas-suspected-landslide-at-kolithattu-ulikkal"
published_at: "2026-08-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc1ed6b0b2_1000747141.jpg"
keywords: []
---

# ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു: ഉളിക്കൽ കോളിത്തട്ടിൽ ഉരുൾപൊട്ടിയതായി സംശയം 

> **Lead Summary:** കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. പലയിടത്തും ഗതാഗത തടസ്സവും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തു.

## Article Content

കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. പലയിടത്തും ഗതാഗത തടസ്സവും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തു.

പാൽച്ചുരം കനത്ത മഴയിൽ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

പുളിങ്ങോം കോഴിച്ചാൽ തുരുത്തിൽ കുടുങ്ങിയ സ്ത്രീയെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.

ആറളം ചിത്രശലഭ സങ്കേതത്തിൽ വെള്ളം കയറി. സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.

കോളിത്തട്ട്: മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ, വട്ടിയാംതോട്, വയത്തൂർ എന്നീ മൂന്ന് പാലങ്ങളും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375991/heavy-rain-continues-in-the-districts-highland-areas-suspected-landslide-at-kolithattu-ulikkal)