---
title: "കർണാടക വനത്തിൽ ഉരുൾപൊട്ടൽ: കാര്യങ്കോട് പുഴയിൽ ജലനിരപ്പുയർന്നു, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു "
english_title: "Landslide in Karnataka forests: Water level rises in Karyangode River; families relocated."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375992/landslide-in-karnataka-forests-water-level-rises-in-karyangode-river-families-relocated"
published_at: "2026-08-01T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc2ee1786d_1000747144.jpg"
keywords: []
---

# കർണാടക വനത്തിൽ ഉരുൾപൊട്ടൽ: കാര്യങ്കോട് പുഴയിൽ ജലനിരപ്പുയർന്നു, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു 

> **Lead Summary:** കണ്ണൂർ: കർണാടക ഫോറസ്റ്റിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പുളിങ്ങോം വില്ലേജിലെ കാര്യങ്കോട് പുഴയിൽ അനിയന്ത്രിതമായി വെള്ളം കയറി.

## Article Content

കണ്ണൂർ: കർണാടക ഫോറസ്റ്റിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പുളിങ്ങോം വില്ലേജിലെ കാര്യങ്കോട് പുഴയിൽ അനിയന്ത്രിതമായി വെള്ളം കയറി.

മുൻകരുതലിന്റെ ഭാഗമായി കോഴിച്ചാൽ ഇടക്കോളനിയിലെ തുരുത്തിൽ താമസിക്കുന്ന 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാനം വയൽ കോളനിയിൽ പുഴയോട് ചേർന്ന് താമസിക്കുന്ന 2 കുടുംബങ്ങളോടും സുരക്ഷിത സ്ഥലത്തേക്ക് മാറാൻ നിർദ്ദേശം നൽകി.

വില്ലേജ് പരിധിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375992/landslide-in-karnataka-forests-water-level-rises-in-karyangode-river-families-relocated)