---
title: "ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് താൽക്കാലിക നിയന്ത്രണം"
english_title: "Temporary restrictions imposed on visitors to tourist centers due to continuing heavy rains in the district."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376008/temporary-restrictions-imposed-on-visitors-to-tourist-centers-due-to-continuing-heavy-rains-in-the-district"
published_at: "2026-08-01T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dca4d181ae_1000747303.jpg"
keywords: []
---

# ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് താൽക്കാലിക നിയന്ത്രണം

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു.

## Article Content

**കണ്ണൂർ: **ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു.

വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. റാഫ്റ്റിങ്, കയാക്കിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾക്കും നിലവിൽ വിലക്കുണ്ട്.

മഴയുടെ ശക്തി കുറയുന്നതനുസരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഡിടിപിസി വ്യക്തമാക്കി.

കടൽക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശം നൽകി. ബീച്ചുകളോട് അനുബന്ധിച്ചുള്ള പാർക്കുകൾ താൽക്കാലികമായി അടച്ചു. മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിലവിൽ നിരോധിച്ചിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിടിപിസി അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376008/temporary-restrictions-imposed-on-visitors-to-tourist-centers-due-to-continuing-heavy-rains-in-the-district)