---
title: "വീട് കുത്തിത്തുറന്ന് ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ച എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376102/theft"
published_at: "2026-08-02T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec03df263b_1000187504.jpg"
keywords: []
---

# വീട് കുത്തിത്തുറന്ന് ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ച എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി

> **Lead Summary:** പരിയാരം: വീട് കുത്തിത്തുറന്ന് ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ച എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.

## Article Content

പരിയാരം: വീട് കുത്തിത്തുറന്ന് ബെഡ്റൂമിലെ ഷെൽഫിൽ സൂക്ഷിച്ച എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.

പിലാത്തറ മണ്ടൂര്‍ കുന്നുമ്പ്രത്തെ മുള്ളിക്കോട് വീട്ടില്‍ എം.ബാലകൃഷ്ണന്റെ(59)വീട്ടിലാണ് കവര്‍ച്ച നടന്നത്.

36 ഗ്രാം സ്വര്‍ണ ചെയിന്‍, എട്ട് ഗ്രാം സ്വര്‍ണചെയിന്‍, 6 ഗ്രാം വീതം വരുന്ന രണ്ട് മോതിരങ്ങള്‍, എട്ട് ഗ്രാം സ്വര്‍ണവള എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

ജൂലൈ-12 ന് വൈകുന്നേരം ആറിനും 31 ന് രാവിലെ എട്ടരക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376102/theft)