---
title: "കനത്ത മഴ: പറശിനിക്കടവിൽ ബോട്ട് സർവീസ് താൽക്കാലികമായി നിർത്തി വെച്ചു"
english_title: "Boat service at Parasshinikadavu has been temporarily suspended."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376112/boat-service-at-parasshinikadavu-has-been-temporarily-suspended"
published_at: "2026-08-02T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec9b35cb76_1000749235.jpg"
keywords: []
---

# കനത്ത മഴ: പറശിനിക്കടവിൽ ബോട്ട് സർവീസ് താൽക്കാലികമായി നിർത്തി വെച്ചു

> **Lead Summary:** പറശിനിക്കടവ് :പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ മഴ വെള്ളം അപകടകരമായി കയറിയതിനാൽ സർവീസ് താൽക്കാലികമായി നിർത്തി വെച്ചതായി സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

## Article Content

പറശിനിക്കടവ് :പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ മഴ വെള്ളം അപകടകരമായി കയറിയതിനാൽ സർവീസ് താൽക്കാലികമായി നിർത്തി വെച്ചതായി സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

വളപട്ടണംപുഴയിലെ അതിശക്തമായ ഒഴുക്കും, മരത്തടികളടക്കം ഒഴുകിവരുന്നതിനാൽ, ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ഇന്ന്(02/08/2026,ഞായർ) പറശ്ശിനിക്കടവ്-വളപട്ടണം  മേഖലയിൽ ബോട്ട് സർവീസ് ഉണ്ടായിരിക്കില്ല. 

മാട്ടൂൽ-അഴീക്കൽ(ബോട്ട് പാലം) ഫെറിസർവീസ് സാധാരണ പോലെ സർവീസ് നടക്കുന്നതാണെന്ന് ജലഗതാഗത വകുപ്പ് പറശിനിക്കടവ് സ്‌റ്റേഷൻ മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376112/boat-service-at-parasshinikadavu-has-been-temporarily-suspended)