---
title: "തളിപ്പറമ്പിലെ അനധികൃത കച്ചവടം, തെരുവ് നായ് ശല്യം, പൂർത്തിയാകാത്ത വികസന പ്രവൃത്തികൾ: എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുക "
english_title: "Illegal trading, stray dog ​​menace, and incomplete development works in Taliparamba: Take immediate action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376144/illegal-trading-stray-dog-menace-and-incomplete-development-works-in-taliparamba-take-immediate-action"
published_at: "2026-08-02T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee975ec093_1000749580.jpg"
keywords: []
---

# തളിപ്പറമ്പിലെ അനധികൃത കച്ചവടം, തെരുവ് നായ് ശല്യം, പൂർത്തിയാകാത്ത വികസന പ്രവൃത്തികൾ: എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുക 

> **Lead Summary:** തളിപ്പറമ്പ് പട്ടണത്തിൽ ദിനംപ്രതി അനധികൃത കച്ചവടം വ്യാപിച്ച് വരികയാണ് റോഡുകൾ കയ്യേറിയം ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും നടത്തുന്ന അനധികൃത വ്യാപാരം വ്യാപാരികളെ മാത്രമല്ല പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. തളിപ്പറമ്പിലെ പ്രധാന റോഡുകളിൽ മെയിൻ റോഡ്- മാർക്കറ്റ്-മന്ന-സെയ്ദ് നഗർ- ഹൈവേ-കുപ്പം- ഏഴാമൈൽ-കരിംബം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായിട്ടുള്ളത് പട്ടണത്തിന്റെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡ് കവലയിൽ പോലും വെജ്കൊ- പഴം പച്ചക്കറി റോഡുകൾ കയ്യേറിയാണ് സാധനങ്ങൾ വിൽപ്പന നടത്തുന്നത്. വ്യാപാരികൾക്ക് വർഷത്തിൽ കിട്ടുന്ന ഒന്നുരണ്ട് ഉത്സവ സീസണുകൾ ആണ് ഈ മാസം ഓണം വരുകയാണ് ഈ ഒരു ഉത്സവ സീസൺ എങ്കിലും വ്യാപാരികൾക്ക് വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം അധികൃതർ ഒരുക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു.

## Article Content

തളിപ്പറമ്പ് പട്ടണത്തിൽ ദിനംപ്രതി അനധികൃത കച്ചവടം വ്യാപിച്ച് വരികയാണ് റോഡുകൾ കയ്യേറിയം ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും നടത്തുന്ന അനധികൃത വ്യാപാരം വ്യാപാരികളെ മാത്രമല്ല പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. തളിപ്പറമ്പിലെ പ്രധാന റോഡുകളിൽ മെയിൻ റോഡ്- മാർക്കറ്റ്-മന്ന-സെയ്ദ് നഗർ- ഹൈവേ-കുപ്പം- ഏഴാമൈൽ-കരിംബം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായിട്ടുള്ളത് പട്ടണത്തിന്റെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡ് കവലയിൽ പോലും വെജ്കൊ- പഴം പച്ചക്കറി റോഡുകൾ കയ്യേറിയാണ് സാധനങ്ങൾ വിൽപ്പന നടത്തുന്നത്. വ്യാപാരികൾക്ക് വർഷത്തിൽ കിട്ടുന്ന ഒന്നുരണ്ട് ഉത്സവ സീസണുകൾ ആണ് ഈ മാസം ഓണം വരുകയാണ് ഈ ഒരു ഉത്സവ സീസൺ എങ്കിലും വ്യാപാരികൾക്ക് വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം അധികൃതർ ഒരുക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു.

തളിപ്പറമ്പ് മുനിസിപ്പാലിറ്റി തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ട് കേരളത്തിൽ തന്നെ ഏറ്റവും നല്ല ഷെൽട്ടർ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മെയിൻ റോഡ്- മൂത്തേടത്ത് ഹൈസ്കൂൾ സമീപ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളെ കൊണ്ട് വലിയ ബുദ്ധിമുട്ട് വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും അനുഭവിക്കുന്നു. സ്കൂളിലേക്കുള്ള അധ്യാപകരും വിദ്യാർത്ഥികളും ഇതിന് ബലിയാട് ആവുകയാണ്. ശാസ് ത്രിയപരമായ രീതിയിലുള്ള നായ്ക്കൾക്കുള്ള ഭക്ഷണം കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ തളിപ്പറമ്പിൽ മുൻകാലങ്ങളിൽ താലൂക്ക് ഓഫീസിലും പിന്നീട് കോർട്ട് റോഡിലും ഇപ്പോൾ മൂത്തേടത്ത് ഹൈസ്കൂളിന് സമീപവും ഒരു വ്യക്തി തെരുവ് നായ്ക്കൾക്ക് അശാസ്ത്രീയമായി ഭക്ഷണം കൊടുക്കുകയും ഇത് കഴിക്കാൻ വരുന്ന തെരുവ് നായ്ക്കൾ സമീപപ്രദേശങ്ങളിൽ കിടന്നുറങ്ങുകയും വഴിപോകുന്നവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കൊണ്ട് വലിയ ബുദ്ധിമുട്ട് ആളുകൾ അനുഭവിക്കുന്നുണ്ട്.അതിനാൽ ഇതിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള പരിഹാരം ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുകയാണ്.   

നഗരസൗന്ദര്യവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പണികൾ പൂർത്തീകരിക്കാത്തതിന്റെ പേരിൽ കോംപ്ലക്സുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ആളുകൾക്ക് പ്രവേശിക്കാനും പൊതുജനങ്ങൾക്ക് സഞ്ചരിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഏറ്റവും വേഗത്തിൽ പണി പൂർത്തീകരിച്ച് ആളുകൾക്ക് സഞ്ചരിക്കുന്നതിനും വ്യാപാരസ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും ആളുകൾക്ക് കയറിച്ചെല്ലുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376144/illegal-trading-stray-dog-menace-and-incomplete-development-works-in-taliparamba-take-immediate-action)