---
title: "പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു വീണ് ഏഴ് വയസുകാരന് പരിക്ക്"
english_title: "A seven-year-old boy was injured after the roof of a house collapsed following heavy rain in Pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376170/a-seven-year-old-boy-was-injured-after-the-roof-of-a-house-collapsed-following-heavy-rain-in-pazhayangadi"
published_at: "2026-08-02T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു വീണ് ഏഴ് വയസുകാരന് പരിക്ക്

> **Lead Summary:** **പഴയങ്ങാടി:** കണ്ണൂർ പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു വീണ് അപകടം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴയങ്ങാടി കുളവയൽ മൊത്തങ്ങ ചന്ദികയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് മുറിയിൽ ഉറങ്ങുകയായിരുന്ന ഏഴു വയസ്സുകാരൻ പാർത്ഥിപ് തകർന്നു വീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട ഓടിയെത്തിയ നാട്ടുകാർ വാതിൽ തല്ലിപ്പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

## Article Content

**പഴയങ്ങാടി:** കണ്ണൂർ പഴയങ്ങാടിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു വീണ് അപകടം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴയങ്ങാടി കുളവയൽ മൊത്തങ്ങ ചന്ദികയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് മുറിയിൽ ഉറങ്ങുകയായിരുന്ന ഏഴു വയസ്സുകാരൻ പാർത്ഥിപ് തകർന്നു വീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട ഓടിയെത്തിയ നാട്ടുകാർ വാതിൽ തല്ലിപ്പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

തുടർന്ന് കുട്ടിയെ മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർത്ഥിപിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. വീടിന്റെ മേൽക്കൂരയിലെ കഴുക്കോൽ, ഉത്തരം, ഓടുകൾ എന്നിവയാണ് കനത്ത മഴയിൽ പൂർണ്ണമായും തകർന്ന് കിടപ്പുമുറിയിലേക്ക് വീണത്.കാലവർഷം കനത്തതോടെ കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ നിരവധി വീടുകൾക്ക് മഴയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376170/a-seven-year-old-boy-was-injured-after-the-roof-of-a-house-collapsed-following-heavy-rain-in-pazhayangadi)