---
title: "ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നീന്തൽ പരിശീലകനായി തിരച്ചിൽ ഊർജ്ജിതം  "
english_title: "Search operations have been intensified for a swimming instructor who was swept away by the current while attempting to rescue a person stranded on an islet at Meenthulli, Cherupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376172/search-operations-have-been-intensified-for-a-swimming-instructor-who-was-swept-away-by-the-current-while-attempting-to-rescue-a-person-stranded-on-an-islet-at-meenthulli-cherupuzha"
published_at: "2026-08-02T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6efdba62c68_1000749753.jpg"
keywords: []
---

# ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നീന്തൽ പരിശീലകനായി തിരച്ചിൽ ഊർജ്ജിതം  

> **Lead Summary:** **ചെറുപുഴ: **പുളിങ്ങോം മീന്തുള്ളിയിലെ തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടയിൽ രക്ഷാപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ നീന്തൽ പരിശീലകൻ രാജേഷാണ് അപകടത്തിൽപ്പെട്ടത്. മീന്തുള്ളി വാട്ടർഫാൾസിൽ റാപ്പലിംഗ് ഗൈഡായി ജോലി ചെയ്തുവരുകയായിരുന്നു അദ്ദേഹം. തുരുത്തിൽ കുടുങ്ങിയ സേവ്യർ എന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

## Article Content

**ചെറുപുഴ: **പുളിങ്ങോം മീന്തുള്ളിയിലെ തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടയിൽ രക്ഷാപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ നീന്തൽ പരിശീലകൻ രാജേഷാണ് അപകടത്തിൽപ്പെട്ടത്. മീന്തുള്ളി വാട്ടർഫാൾസിൽ റാപ്പലിംഗ് ഗൈഡായി ജോലി ചെയ്തുവരുകയായിരുന്നു അദ്ദേഹം. തുരുത്തിൽ കുടുങ്ങിയ സേവ്യർ എന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കനത്ത മഴയ്ക്ക് ശമനമുണ്ടായി ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് ഇന്ന് രാവിലെ മുതൽ തന്നെ ചെറുപുഴ കാര്യംകോട് പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫയർഫോഴ്സ്, ചെറുപുഴ പോലീസ്, ജനപ്രതിനിധികൾ, ഡിഫൻസ് വോളണ്ടിയർമാർ, റിവർ റാഫ്റ്റിംഗ് ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. റാഫ്റ്റുകളും ഡെങ്കി ബോട്ടുകളും ഉപയോഗിച്ചാണ് കാണാതായ രാജേഷിനായുള്ള തെരച്ചിൽ തുടരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376172/search-operations-have-been-intensified-for-a-swimming-instructor-who-was-swept-away-by-the-current-while-attempting-to-rescue-a-person-stranded-on-an-islet-at-meenthulli-cherupuzha)