---
title: "തളിപ്പറമ്പ് ബസ്റ്റാൻഡ് ശൗചാലയത്തിൽ നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ ഫീസ്: നടപടി ആവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ"
english_title: "Excess fees charged at Taliparamba bus stand toilet: Merchants' Association demands action."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376178/excess-fees-charged-at-taliparamba-bus-stand-toilet-merchants-association-demands-action"
published_at: "2026-08-02T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f00f992f2f_1000749948.jpg"
keywords: []
---

# തളിപ്പറമ്പ് ബസ്റ്റാൻഡ് ശൗചാലയത്തിൽ നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ ഫീസ്: നടപടി ആവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ

> **Lead Summary:** **തളിപ്പറമ്പ്: **ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ തളിപ്പറമ്പ് ബസ്റ്റാൻഡ് ശൗചാലയുമായി ബന്ധപ്പെട്ട ചർച്ച. കഴിഞ്ഞ കാലങ്ങളിൽ ഫീസ് വർദ്ധിപ്പിച്ചു വാങ്ങുന്നു എന്ന് പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ മുൻകൈ എടുത്തു കൊണ്ട് അധികരിപ്പിച്ചു വാങ്ങുന്ന ഫീസ് കുറക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ ലെറ്റർ, ഓർഡറും വാങ്ങി ഭിത്തിയിൽ ഒട്ടിച്ചെങ്കിലും അവിടെയുള്ള കരാറുകാർ മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ അത് തിരുത്തി വൻ തുകയാണ് ഈടാക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ തളിപ്പറമ്പ് ബസ്റ്റാൻഡ് ശൗചാലയുമായി ബന്ധപ്പെട്ട ചർച്ച. കഴിഞ്ഞ കാലങ്ങളിൽ ഫീസ് വർദ്ധിപ്പിച്ചു വാങ്ങുന്നു എന്ന് പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ മുൻകൈ എടുത്തു കൊണ്ട് അധികരിപ്പിച്ചു വാങ്ങുന്ന ഫീസ് കുറക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ ലെറ്റർ, ഓർഡറും വാങ്ങി ഭിത്തിയിൽ ഒട്ടിച്ചെങ്കിലും അവിടെയുള്ള കരാറുകാർ മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ അത് തിരുത്തി വൻ തുകയാണ് ഈടാക്കുന്നത്.

ഇപ്പോഴും വലിയ ഫീസാണ് വാങ്ങിക്കുന്നത് കൂടാതെ ശുചീകരണത്തിലും ഒരു ശ്രദ്ധയുമില്ല. കൃത്യമായി ഈ വിഷയം മുനിസിപ്പൽ ആരോഗ്യവകുപ്പിന് അറിയിക്കുന്നതിന് നടന്ന യോഗത്തിൽ അധ്യക്ഷൻ തീരുമാനമെടുത്തിട്ടുണ്ട്. പൊതുജനങ്ങളുടെ ആവശ്യം മുൻനിർത്തിക്കൊണ്ട് അത് കൃത്യമായ രീതിയിൽ ചെയ്യണമെന്ന് മറിച്ച അസോസിയേഷൻ വേണ്ടി പ്രസിഡന്റ് കെ എസ് റിയാസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376178/excess-fees-charged-at-taliparamba-bus-stand-toilet-merchants-association-demands-action)