---
title: "ഏത് നിമിഷവും തകർന്നുവീഴാം; ഏഴാം മെയിൽ പ്ലാത്തോട്ടത്തെ വാട്ടർ ടാങ്ക് പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു"
english_title: "Plathottam water tank "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376238/plathottam-water-tank"
published_at: "2026-08-02T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f578ad5c59_1000750671.jpg"
keywords: []
---

# ഏത് നിമിഷവും തകർന്നുവീഴാം; ഏഴാം മെയിൽ പ്ലാത്തോട്ടത്തെ വാട്ടർ ടാങ്ക് പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു

> **Lead Summary:** **തളിപ്പറമ്പ്: **പഴശ്ശിനി ജലസേചന വകുപ്പിന് കീഴിൽ തളിപ്പറമ്പ് നഗരസഭ ഏഴാംമയിൽ പ്ലാത്തോട്ടത്ത് അപകടാവസ്ഥയിലുള്ള കൂറ്റൻ കുടിവെള്ള ടാങ്ക് പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഇവിടെ നാലര ഏക്കർ സ്ഥലമാണ് ജല സെചന വകുപ്പിന് ഉള്ളത്. ഇവിടെ റോഡിനോട് ചേർന്ന ഭാഗത്താണ് കയറും വലിയ കോൺക്രീറ്റ് വാട്ടർ ടാങ്കും സ്ഥിതി ചെയ്യുന്നത്.

## Article Content

**തളിപ്പറമ്പ്: **പഴശ്ശിനി ജലസേചന വകുപ്പിന് കീഴിൽ തളിപ്പറമ്പ് നഗരസഭ ഏഴാംമയിൽ പ്ലാത്തോട്ടത്ത് അപകടാവസ്ഥയിലുള്ള കൂറ്റൻ കുടിവെള്ള ടാങ്ക് പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഇവിടെ നാലര ഏക്കർ സ്ഥലമാണ് ജല സെചന വകുപ്പിന് ഉള്ളത്. ഇവിടെ റോഡിനോട് ചേർന്ന ഭാഗത്താണ് കയറും വലിയ കോൺക്രീറ്റ് വാട്ടർ ടാങ്കും സ്ഥിതി ചെയ്യുന്നത്.

തൂണുകളിൽ സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക് ആണ് ഇപ്പോൾ അപകടാവസ്ഥയിലുള്ളത്. ബാങ്കിനെ സമീപത്തുള്ള അരയാൽ മരത്തിന്റെ വേരുകൾ ടാങ്കിനെ വലിഞ്ഞു മുറുക്കി താഴേക്ക് വളർന്നിരിക്കുകയാണ്. നിരവധി കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ദിവസേന നടന്നു പോകുന്ന ഈ വഴിയിലാണ് ഏത് നിമിഷവും തകർന്നുവീഴാറായ നിലയിൽ ടാങ്ക് നിലനിൽക്കുന്നത്.

നിരവധിക്കാലമായി ടാങ്ക് പൊളിച്ചു മാറ്റണമെന്ന് ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയൊരു അപകടം നടക്കുന്നതിനു മുൻപ് മുൻകരുതൽ സ്വീകരിക്കുകയാണെങ്കിൽ, അഥവാ ടാങ്ക് പൊളിച്ചുനീക്കുകയാണെങ്കിൽ അപകടവസ്ഥ ഒഴിവാക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376238/plathottam-water-tank)