---
title: "മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഫാമിലി ഹെൽത്ത് സെന്റർ പരിസരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു"
english_title: "A cleanup drive was organized on the premises of the Pariyaram Family Health Centre under the leadership of the Muslim Youth League Pariyaram Panchayat committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376402/a-cleanup-drive-was-organized-on-the-premises-of-the-pariyaram-family-health-centre-under-the-leadership-of-the-muslim-youth-league-pariyaram-panchayat-committee"
published_at: "2026-08-03T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70764f9f68d_1000752835.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഫാമിലി ഹെൽത്ത് സെന്റർ പരിസരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

> **Lead Summary:** ​പരിയാരം: മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഫാമിലി ഹെൽത്ത് സെന്റർ പരിസരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നാടിന്റെ ശുചിത്വവും ആരോഗ്യവും മുൻനിർത്തി സംഘടിപ്പിച്ച ശുചീകരണ പരിപാടി വാർഡ് മെമ്പർ സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

​പരിയാരം: മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഫാമിലി ഹെൽത്ത് സെന്റർ പരിസരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നാടിന്റെ ശുചിത്വവും ആരോഗ്യവും മുൻനിർത്തി സംഘടിപ്പിച്ച ശുചീകരണ പരിപാടി വാർഡ് മെമ്പർ സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

​ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ നിരവധി യൂത്ത് ലീഗ് പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു. ഫാമിലി ഹെൽത്ത് സെന്ററും പരിസര പ്രദേശങ്ങളും പൂർണ്ണമായും ശുചീകരിച്ചു.

നാടിന്റെ നന്മയ്ക്കായി സംഘടിപ്പിച്ച ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജനപ്രതിനിധികളും നാട്ടുകാരും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376402/a-cleanup-drive-was-organized-on-the-premises-of-the-pariyaram-family-health-centre-under-the-leadership-of-the-muslim-youth-league-pariyaram-panchayat-committee)