---
title: "കണ്ണൂരിൽ വൻ എം ഡി എം എ വേട്ട: 101 ഗ്രാം മെത്താഫിറ്റനുമായി കാട്ടാമ്പള്ളി സ്വദേശി അറസ്റ്റിൽ"
english_title: "Major MDMA seizure in Kannur: Kattampally native arrested with 101 grams of methamphetamine."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376415/major-mdma-seizure-in-kannur-kattampally-native-arrested-with-101-grams-of-methamphetamine"
published_at: "2026-08-03T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a709eca10e03_1000753392.jpg"
keywords: []
---

# കണ്ണൂരിൽ വൻ എം ഡി എം എ വേട്ട: 101 ഗ്രാം മെത്താഫിറ്റനുമായി കാട്ടാമ്പള്ളി സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണാടിപ്പറമ്പ, പള്ളിപ്രം ഭാഗത്തു നടത്തിയ പരിശോധനയിൽ 101ഗ്രാം മെത്തഫിറ്റാനുമായി കാട്ടാമ്പള്ളി സ്വദേശി മുസമ്മിൽ എൻ പി എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണാടിപ്പറമ്പ, പള്ളിപ്രം ഭാഗത്തു നടത്തിയ പരിശോധനയിൽ 101ഗ്രാം മെത്തഫിറ്റാനുമായി കാട്ടാമ്പള്ളി സ്വദേശി മുസമ്മിൽ എൻ പി എന്നയാളെ അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കാട്ടാമ്പള്ളി, കണ്ണാടിപറമ്പ , കമ്പിൽ ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രതി. പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്.

പ്രതികളെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ പി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി,സിവിൽ എക്സൈസ് ഓഫീസർമാരായ രതിക എ വി, ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ടി കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റ് നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ ക്രൈ നമ്പർ : 58/2026 ആയി രജിസ്റ്റർ ചെയ്തു.

പ്രതിയെ കണ്ണൂർ JFCM III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376415/major-mdma-seizure-in-kannur-kattampally-native-arrested-with-101-grams-of-methamphetamine)