---
title: "പിക്കപ് വാൻ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. വാൻ ഡ്രൈവർക്കെതിരെ കേസ്"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376504/accident"
published_at: "2026-08-04T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7178877772e_1000026335.jpg"
keywords: []
---

# പിക്കപ് വാൻ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. വാൻ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പിക്കപ് വാൻ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. വാൻ ഡ്രൈവർക്കെതിരെ കേസ്. ചപ്പാരപ്പടവ് മങ്കര എല്‍.പി സ്‌ക്കൂളിന് സമീപത്തെ തിരുനിലക്കാട്ട് വീട്ടില്‍ എം.എസ്.പ്രസന്നയെയാണ് അമിത വേഗതയിൽ അത്രമായി എത്തിയ പിക്കപ്പ് വാൻ ഇടച്ചു വീഴ്ത്തിയത്.

## Article Content

**തളിപ്പറമ്പ്: **പിക്കപ് വാൻ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. വാൻ ഡ്രൈവർക്കെതിരെ കേസ്. ചപ്പാരപ്പടവ് മങ്കര എല്‍.പി സ്‌ക്കൂളിന് സമീപത്തെ തിരുനിലക്കാട്ട് വീട്ടില്‍ എം.എസ്.പ്രസന്നയെയാണ് അമിത വേഗതയിൽ അത്രമായി എത്തിയ പിക്കപ്പ് വാൻ ഇടച്ചു വീഴ്ത്തിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് റോഡരികിലൂടെ നടന്നുപേകുകയായിരുന്ന വീട്ടമ്മയെ ചാണോക്കുണ്ട് ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ KL59AB6402 നമ്പർ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തിയത്.

ഗുരുതരമായി പരിക്ക് പറ്റിയ ഇവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികില്‍സയിലാണ്.

ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376504/accident)