---
title: "പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു: രാത്രികാല നിരോധനം തുടരും"
english_title: "Palchuram road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376544/palchuram-road"
published_at: "2026-08-04T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71946310406_1000754933.jpg"
keywords: []
---

# പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു: രാത്രികാല നിരോധനം തുടരും

> **Lead Summary:** കണ്ണൂർ: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അടച്ചിട്ടിരുന്ന കണ്ണൂർ - വയനാട് പാതയിലെ പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.

## Article Content

കണ്ണൂർ: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അടച്ചിട്ടിരുന്ന കണ്ണൂർ - വയനാട് പാതയിലെ പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.

വൈകീട്ട് ആറ് മണി വരെ വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി.

​അതേസമയം, പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ രാത്രികാല യാത്രാ നിരോധനം തുടരും. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് രാത്രികാല ഗതാഗത നിരോധനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376544/palchuram-road)