---
title: "അനധികൃത നിർമ്മാണം,മലിനജലം റോഡിൽ ഒഴുക്കൽ: തളിപ്പറമ്പ് കുപ്പത്തെ തട്ടുകട നഗരസഭ പൂട്ടി സീൽ ചെയ്തു"
english_title: "Illegal construction and discharging wastewater onto the road: Municipality shuts down and seals a roadside eatery at Kuppam, Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376649/illegal-construction-and-discharging-wastewater-onto-the-road-municipality-shuts-down-and-seals-a-roadside-eatery-at-kuppam-taliparamba"
published_at: "2026-08-04T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71f525aa182_1000756057.jpg"
keywords: []
---

# അനധികൃത നിർമ്മാണം,മലിനജലം റോഡിൽ ഒഴുക്കൽ: തളിപ്പറമ്പ് കുപ്പത്തെ തട്ടുകട നഗരസഭ പൂട്ടി സീൽ ചെയ്തു

> **Lead Summary:** **തളിപ്പറമ്പ് : **കുപ്പം മരത്തക്കാട്ട് റോഡരികിലുള്ള ഫൈറോസിന്റെ തട്ടുകട നഗരസഭ പൂട്ടി സീൽ വെച്ചു.

## Article Content

**തളിപ്പറമ്പ് : **കുപ്പം മരത്തക്കാട്ട് റോഡരികിലുള്ള ഫൈറോസിന്റെ തട്ടുകട നഗരസഭ പൂട്ടി സീൽ വെച്ചു.

അനധികൃത നിർമ്മാണം,മലിനജലം റോഡിൽ ഒഴുക്കൽ എന്നിവയ്ക്കു പുറമേ,ഹോട്ടലിന്റെ പിറകിൽ ഏത് സമയത്തും ഇടിയാൻ പാകത്തിലുള്ള കുന്നിന് പാർശ്വഭിത്തി കെട്ടാത്തതും തട്ടുകാട പൂട്ടിക്കാൻ കാരണമായി.

നഗരസഭ പലതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും തട്ടുകടക്കാർ വേണ്ട നവീകരണങ്ങൾ ചെയ്തില്ല.അതിനാൽ നഗരസഭ സെക്രട്ടറി കെ.പി.സുബൈർ,

ആരോഗ്യ വിഭാഗം ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തട്ടുകട പൂട്ടി സീൽ വെക്കുകയായിരുന്നു.

തട്ടുകടയുടെ പിറകിലെ കുന്ന് പാർശ്വഭിത്തി കെട്ടാത്തതിനാൽ, ഏത് നിമിഷവും ഇടിയാൻ പാകത്തിലാണെന്നും,ജനങ്ങളുടെ ജീവന് ഭീഷണിയായി തട്ടുകട പ്രവർത്തിക്കുന്നത് ദുരന്ത നിവാരണ നിയമ പ്രകാരം തെറ്റാണെന്നും,നഗരസഭ സെക്രട്ടറി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376649/illegal-construction-and-discharging-wastewater-onto-the-road-municipality-shuts-down-and-seals-a-roadside-eatery-at-kuppam-taliparamba)