---
title: "കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും, നഷ്ടപരിഹാരം ഉടമകളിൽ നിന്ന് ഈടാക്കും: തളിപ്പറമ്പ് തമ്പുരാൻ നഗറിലേക്കുള്ള റോഡ് ഇടിഞ്ഞ സംഭവത്തിൽ കർശനനടപടിയുമായി നഗരസഭ"
english_title: "Concrete wall to be built, cost to be recovered from owners: Municipality takes strict action following the collapse of the road to Thampuran Nagar, Taliparamba."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376655/concrete-wall-to-be-built-cost-to-be-recovered-from-owners-municipality-takes-strict-action-following-the-collapse-of-the-road-to-thampuran-nagar-taliparamba"
published_at: "2026-08-04T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71fb62e1eba_1000756094.jpg"
keywords: []
---

# കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും, നഷ്ടപരിഹാരം ഉടമകളിൽ നിന്ന് ഈടാക്കും: തളിപ്പറമ്പ് തമ്പുരാൻ നഗറിലേക്കുള്ള റോഡ് ഇടിഞ്ഞ സംഭവത്തിൽ കർശനനടപടിയുമായി നഗരസഭ

> **Lead Summary:** **തളിപ്പറമ്പ്: **കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും, നഷ്ടപരിഹാരം ഉടമകളിൽ നിന്ന് ഈടാക്കും: തളിപ്പറമ്പ് തമ്പുരാൻ നഗറിലേക്കുള്ള റോഡ് ഇടിഞ്ഞ സംഭവത്തിൽ കർശനനടപടിയുമായി നഗരസഭ. മണ്ണിടിഞ്ഞ ഭാഗത്ത് കോൺഗ്രീറ്റ് ഭിത്തികൾ നിർമ്മിക്കാൻ നിർദ്ദേശം നൽകി. മേൽനോട്ടത്തിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ അറിയിച്ചു. കൂടാതെ ഇതിന്റെ നഷ്ടപരിഹാരം ഉടമകളിൽ നിന്ന് ഈടാക്കും.

## Article Content

**തളിപ്പറമ്പ്: **കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും, നഷ്ടപരിഹാരം ഉടമകളിൽ നിന്ന് ഈടാക്കും: തളിപ്പറമ്പ് തമ്പുരാൻ നഗറിലേക്കുള്ള റോഡ് ഇടിഞ്ഞ സംഭവത്തിൽ കർശനനടപടിയുമായി നഗരസഭ. മണ്ണിടിഞ്ഞ ഭാഗത്ത് കോൺഗ്രീറ്റ് ഭിത്തികൾ നിർമ്മിക്കാൻ നിർദ്ദേശം നൽകി. മേൽനോട്ടത്തിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ അറിയിച്ചു. കൂടാതെ ഇതിന്റെ നഷ്ടപരിഹാരം ഉടമകളിൽ നിന്ന് ഈടാക്കും.

കഴിഞ്ഞദിവസം രാത്രിയിലാണ് ദേശീയപാത ഇറക്കത്തിൽ ചിറവക്കിൽ നിന്ന് രാജരാജേശ്വരം ക്ഷേത്രം ഭാഗത്തെ തമ്പുരാൻ റോഡിലേക്കുള്ള റോഡ് ഭാഗികമായി ഇടിഞ്ഞു താഴ്ന്നത്. അരവത്തമ്പലം, രാജ രാജേശ്വര ക്ഷേത്രം, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലേക്ക് എത്തുന്ന റോഡ് 20 മീറ്റർ നീളത്തിലാണ് ഇടിഞ്ഞത്. ദേശീയപാതയോട് ചേർന്നുള്ള ഭൂമിയുടെ ഉടമകൾ 10 മീറ്ററിൽ അധികം ഉയരത്തിൽ ഇവിടെ നിന്നും മണ്ണ് എടുത്തിരുന്നു.

റോഡിൽ നിന്ന് ഒരു അടി പോലും വിടാതെ മണ്ണ് എടുത്തതാണ് റോഡ് ഇടിയാൻ കാരണം. മണ്ണെടുക്കുമ്പോൾ തന്നെ നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ നടപടി സ്വീകരിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നു. റസിഡൻഷ്യൽ അസോസിയേഷനും പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് തളിപ്പറമ്പ് നഗരസഭ. വെള്ളവും മണ്ണും ദേശീയപാതയിൽ എത്താതിരിക്കാനും കൂടുതൽ സുരക്ഷിതമാക്കാണും 10 മീറ്റർ ഉയരത്തിൽ കോൺഗ്രീറ്റ് ഭിത്തി നിർമിക്കാൻ നിർദേശം നൽകി. സ്ഥലമുടമകൾ നഷ്ടപരിഹാരം നൽകാൻ കൂട്ടാക്കിയില്ലെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376655/concrete-wall-to-be-built-cost-to-be-recovered-from-owners-municipality-takes-strict-action-following-the-collapse-of-the-road-to-thampuran-nagar-taliparamba)