---
title: "തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ടി.പി. സുമേഷ് ചുമതലയേറ്റു"
english_title: "Thalipparamb DYSP T P Sumesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376706/thalipparamb-dysp-t-p-sumesh"
published_at: "2026-08-05T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72b130b52e5_1000756746.jpg"
keywords: []
---

# തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ടി.പി. സുമേഷ് ചുമതലയേറ്റു

> **Lead Summary:** തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ടി.പി. സുമേഷ് ചുമതലയേറ്റു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ടി.പി. സുമേഷ് ചുമതലയേറ്റു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരവധി കൊലപാതക കേസുകൾ, വധശ്രമക്കേസുകൾ, മോഷണക്കേസുകൾ, പോക്സോ കേസുകൾ എന്നിവ അന്വേഷിച്ച് മികച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയനാണ് ഇദ്ദേഹം.

രണ്ട് തവണ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സർവീസിൽ നിരവധി ഗുഡ് സർവീസ് എൻട്രികളും നേടിയിട്ടുണ്ട്.

നിയമ ബിരുദധാരിയായ അദ്ദേഹം പോലീസിൽ ചേരുന്നതിന് മുൻപ് തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയ്യന്നൂർ സ്വദേശിയാണ്. 

ഭാര്യ: പി.പി. ഷിജിന. മക്കൾ: വിദ്യാർഥികളായ പി.പി. യദുകൃഷ്ണ, പി.പി. മൃദുൽകൃഷ്ണ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376706/thalipparamb-dysp-t-p-sumesh)