---
title: "കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു"
english_title: "A young woman riding a scooter died after it collided with a car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376723/a-young-woman-riding-a-scooter-died-after-it-collided-with-a-car"
published_at: "2026-08-05T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c1de5d42b_1000757213.jpg"
keywords: []
---

# കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു

> **Lead Summary:** **പയ്യന്നൂർ: **ആലപ്പടമ്പിൽകാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി അതിദാരുണമായിമരിച്ചു. മാത്തിൽ വടശ്ശേരി മുക്കിലെ ടി.വി ഷീന ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10 മണിക്ക് ആലപ്പടമ്പ് കിണർ മുക്ക് ട്രാൻസ്ഫോർമറിന് സമീപം ചീമേനി ഭാഗത്ത് നിന്നു മാത്തിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഷീനയുടെ സ്‌കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

## Article Content

**പയ്യന്നൂർ: **ആലപ്പടമ്പിൽകാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി അതിദാരുണമായിമരിച്ചു. മാത്തിൽ വടശ്ശേരി മുക്കിലെ ടി.വി ഷീന ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10 മണിക്ക് ആലപ്പടമ്പ് കിണർ മുക്ക് ട്രാൻസ്ഫോർമറിന് സമീപം ചീമേനി ഭാഗത്ത് നിന്നു മാത്തിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഷീനയുടെ സ്‌കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

റോഡിൽ തെറിച്ചു വീണാണ് ഗുരുതരമായി പരിക്കേറ്റ ഷീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: കെ.എ ബിജു (കെഎസ്ആർ സി പയ്യന്നൂർ ഡിപ്പൊ). മക്കൾ: ടി.വി ആർദ്ര, ലക്ഷ്മി. അച്ഛൻ: എ.വി രവീന്ദ്രൻ. അമ്മ: ലളിത. സഹോദരങ്ങൾ: വിനീത്, പ്രസൂന, ദേവാഞ്ജന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376723/a-young-woman-riding-a-scooter-died-after-it-collided-with-a-car)