---
title: "പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ നിന്ന് 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി, ഡ്രൈവർ കസ്റ്റഡിയിൽ "
english_title: "Major spirit seizure in Payyannur; 7,000 liters of spirit seized from a lorry's secret compartment, driver taken into custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376737/major-spirit-seizure-in-payyannur-7000-liters-of-spirit-seized-from-a-lorrys-secret-compartment-driver-taken-into-custody"
published_at: "2026-08-05T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72cac86d7dd_1000757322.jpg"
keywords: []
---

# പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ നിന്ന് 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി, ഡ്രൈവർ കസ്റ്റഡിയിൽ 

> **Lead Summary:** **പയ്യന്നൂർ: **ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന ഓണാഘോഷ സ്പെഷൽ ഡ്രൈവ് വാഹന പരിശോധനക്കിടയിൽ കണ്ണൂർ അസി:എക്സൈസ് കമ്മീഷണറിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പെരുമ്പയിൽ നിന്നും രാത്രി 12.15 ഓടെ ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി.

## Article Content

**പയ്യന്നൂർ: **ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന ഓണാഘോഷ സ്പെഷൽ ഡ്രൈവ് വാഹന പരിശോധനക്കിടയിൽ കണ്ണൂർ അസി:എക്സൈസ് കമ്മീഷണറിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പെരുമ്പയിൽ നിന്നും രാത്രി 12.15 ഓടെ ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി.

ഉമിച്ചാക്കുകൾ കൊണ്ട് മൂടിയ നിലയിൽ 35 ലിറ്ററിൻ്റെ 200 കന്നാസുകളിലായി സ്പിരിറ്റ് കടത്തുകയായിരുന്ന പത്തനംതിട്ട സ്വദേശി ആർ.അഖിൽ കൃഷ്ണൻ(28) നെ കസ്റ്റഡിയിൽ എടുത്തു.  ഹുബ്ലിയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് ആണ് സ്പിരിറ്റ് കൊണ്ടു പോകുന്നത് എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട് തുടർ അന്വേഷണത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.

പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിൻ്റെ നേതൃത്വത്തിൽ നടന്ന സ്പിരിറ്റ് വേട്ടയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ.പി, ഗ്രേഡ് അസി: ഇൻസ്പെക്ടർമാരായ വിനോദ്. വി കെ . കമലാക്ഷൻ ടി.വി, ശ്രീനിവാസൻ പി .വി, സുരേഷ് ബാബു. എം പി, പ്രിവൻ്റീവ് ഓഫീസർ വിനേഷ് ടി .വി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ.വി ,സൂരജ് പി , സജിൻ എവി, സബീഷ്. ഇപി , ജയേഷ് പി.വി, ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376737/major-spirit-seizure-in-payyannur-7000-liters-of-spirit-seized-from-a-lorrys-secret-compartment-driver-taken-into-custody)