---
title: "ടോൾ വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു"
english_title: "Protest of Muslim youth league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376889/protest-of-muslim-youth-league"
published_at: "2026-08-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a734c9e9f0b5_1000758862.jpg"
keywords: []
---

# ടോൾ വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു

> **Lead Summary:** കണ്ണൂർ: തലശ്ശേരി - മാഹി ബൈപാസ് ടോൾപ്ലാസയിലെ ടോൾ വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

## Article Content

കണ്ണൂർ: തലശ്ശേരി - മാഹി ബൈപാസ് ടോൾപ്ലാസയിലെ ടോൾ വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

പണി തീരാത്ത റോഡിന് ടോൾ പിരിക്കുന്നതും പാതിവഴിയിൽ വഴിതിരിച്ചുവിടുന്ന റോഡിന് ടോൾ വർധിപ്പിക്കുന്നതും ധിക്കാരമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഓഫീസ് ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.കെ. ഷിനാജ് ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഷാകിർ ആഡൂർ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി നസീർ പുറത്തീൽ, റാഫി കണ്ടോത്ത്, നസീർ അത്തായക്കുന്ന്, അസ്ലം പാറേത് തുടങ്ങിയവർ സംസാരിച്ചു.

അർഷാദ് കടാങ്കോട്, മിസ്ഹബ് അഴീക്കൽ, നൗഷാദ് പടന്ന, റാഷിദ് സിറ്റി, സൈനുദ്ദീൻ മുണ്ടേരി, ഉനൈസ് കൂടാളി, മഷൂദ്, മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376889/protest-of-muslim-youth-league)