---
title: "KSRTC ടിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാം: കൊറിയർ സർവീസും ഇന്ന് മുതൽ"
english_title: "KSRTC WhatsApp Ticket Booking Starts Today, Courier Service Relaunched"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377008/ksrtc-whatsapp-ticket-booking-courier-service-restart"
published_at: "2026-08-06T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7440cc71e7f_1000760464.jpg"
keywords: ["KSRTC", "Kerala Transport", "WhatsApp Ticket Booking", "KSRTC Courier"]
---

# KSRTC ടിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാം: കൊറിയർ സർവീസും ഇന്ന് മുതൽ

> **Lead Summary:** തിരുവനന്തപുരം: KSRTCയുടെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കി മാറ്റാനുള്ള പുതിയ രണ്ട് സംവിധാനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇനി മുതൽ KSRTC ടിക്കറ്റ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. അതോടൊപ്പം ഒരിടവേളയ്ക്ക് ശേഷം KSRTCയുടെ സ്വന്തം കൊറിയർ സർവീസും ഇന്ന് മുതൽ പുനരാരംഭിക്കും.

## Article Content

തിരുവനന്തപുരം: KSRTCയുടെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കി മാറ്റാനുള്ള പുതിയ രണ്ട് സംവിധാനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇനി മുതൽ KSRTC ടിക്കറ്റ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. അതോടൊപ്പം ഒരിടവേളയ്ക്ക് ശേഷം KSRTCയുടെ സ്വന്തം കൊറിയർ സർവീസും ഇന്ന് മുതൽ പുനരാരംഭിക്കും.

ഗതാഗത മന്ത്രി സി.പി. ജോൺ ആണ് രണ്ട് പദ്ധതികളുടെയും ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. വാട്സ്ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം വന്നതോടെ യാത്രക്കാർക്ക് കൗണ്ടറുകളിലും ഓൺലൈനിലും ഉണ്ടായിരുന്ന തിരക്കിന് പരിഹാരമാകും. വളരെ എളുപ്പത്തിൽ സന്ദേശം അയച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഇനി സാധിക്കും.

അതേസമയം, KSRTC കൊറിയർ സർവീസ് കുറച്ച് നാളായി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നേരത്തെ ആന്ധ്രയിലെ സിംഗു സൊല്യൂഷൻസ് എന്ന സ്വകാര്യ ഏജൻസിക്കായിരുന്നു കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. എന്നാൽ സേവനം മോശമാണെന്നും പാഴ്സലുകൾ കൃത്യസമയത്ത് എത്തുന്നില്ലെന്നും വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സ്വകാര്യ ഏജൻസിക്ക് നോട്ടീസ് നൽകി ബുക്കിംഗ് നിർത്തിവെക്കുകയായിരുന്നു.

നേരത്തെ KSRTC തന്നെയാണ് കൊറിയർ സർവീസ് നടത്തിയിരുന്നത്. അന്ന് നല്ല വരുമാനം ലഭിച്ചിരുന്നു. എന്നാൽ സേവനം കൂടുതൽ പ്രൊഫഷണൽ ആക്കുന്നതിന്റെ ഭാഗമായാണ് പിന്നീട് സ്വകാര്യ ഏജൻസിക്ക് കൈമാറിയത്. ഇപ്പോൾ വീണ്ടും സ്വന്തം നിലയിൽ സർവീസ് ഏറ്റെടുത്ത് നടത്താനാണ് KSRTCയുടെ തീരുമാനം. ഇതിലൂടെ ഉപഭോക്താക്കൾക്ക് മികച്ചതും വിശ്വാസയോഗ്യവുമായ സേവനം നൽകാനാകുമെന്നാണ് KSRTC അധികൃതരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377008/ksrtc-whatsapp-ticket-booking-courier-service-restart)