---
title: "പയ്യന്നൂർ തെരഞ്ഞെടുപ്പ് വിവാദം: വി.കുഞ്ഞികൃഷ്ണനെതിരെ നിയമ നടപടിയുമായി ടി.ഐ മധുസൂദനൻ"
english_title: "TI Madhusudanan Sends Legal Notice to V Kunjikrishnan Over Payyannur Election Allegations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377070/payyannur-ti-madhusudanan-legal-notice-v-kunjikrishnan-election"
published_at: "2026-08-06T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a746d3285a37_1000761154.jpg"
keywords: []
---

# പയ്യന്നൂർ തെരഞ്ഞെടുപ്പ് വിവാദം: വി.കുഞ്ഞികൃഷ്ണനെതിരെ നിയമ നടപടിയുമായി ടി.ഐ മധുസൂദനൻ

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് എംഎൽഎ വി.കുഞ്ഞികൃഷ്ണനെതിരെ നിയമ നടപടിയുമായി ഇടതു സ്ഥാനാർത്ഥിയായിരുന്ന ടി.ഐ മധുസൂദനൻ രംഗത്ത്.

## Article Content

പയ്യന്നൂർ: പയ്യന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് എംഎൽഎ വി.കുഞ്ഞികൃഷ്ണനെതിരെ നിയമ നടപടിയുമായി ഇടതു സ്ഥാനാർത്ഥിയായിരുന്ന ടി.ഐ മധുസൂദനൻ രംഗത്ത്.

വ്യക്തിപരമായും പാർട്ടിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വി.കുഞ്ഞികൃഷ്ണന് വക്കീൽ നോട്ടീസ് അയച്ചത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനാൽ ഉടൻ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകവും തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് ടി.ഐ മധുസൂദനൻ പറഞ്ഞു. ആ പുസ്തകം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ മധുസൂദനൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയാണ് വി.കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്ന് ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കള്ളനാണെന്ന് വി.കുഞ്ഞികൃഷ്ണൻ പ്രചരിപ്പിച്ചതായും ഹർജിയിൽ പറയുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടന്നതിനാലാണ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

രണ്ട് നേതാക്കളും തമ്മിലുള്ള ഈ നിയമ പോരാട്ടം പയ്യന്നൂരിലെ രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377070/payyannur-ti-madhusudanan-legal-notice-v-kunjikrishnan-election)