---
title: "ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ല: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി"
english_title: "Kerala Allows Degree Admission Without Plus Two For ITI Diploma Holders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377098/kerala-degree-admission-iti-diploma-without-plus-two-2027"
published_at: "2026-08-06T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a749061d2cfb_1000761600.jpg"
keywords: ["Kerala Education News", "Degree Admission", "ITI Admission", "Polytechnic Lateral Entry", "Higher Education Department"]
---

# ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ല: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

> **Lead Summary:** തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരം ലഭിച്ചത്.

## Article Content

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരം ലഭിച്ചത്.

പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ, ഡിപ്ലോമ, മറ്റ് ഭാഷാ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും ഇനി ബിരുദ പഠനത്തിന് അവസരം ലഭിക്കും.

 പുതിയ വ്യവസ്ഥകൾ

1.ഐടിഐ യോഗ്യതയുള്ളവർക്ക്: ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം

2.3 വർഷ പോളിടെക്നിക് ഡിപ്ലോമക്കാർക്ക്*: ലാറ്ററൽ എൻട്രിയിലൂടെ രണ്ടാം വർഷത്തിലേക്ക് പ്രവേശനം

2027–28 അധ്യയന വർഷം മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇത് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377098/kerala-degree-admission-iti-diploma-without-plus-two-2027)