---
title: "മാട്ടൂലിൽ കുറുനരിയുടെ ആക്രമണം: ഒരുദിവസം 8 പേർക്ക് കടിയേറ്റു"
english_title: "Jackal Attack In Mattul South - 8 People Bitten"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377168/mattul-south-jackal-attack-8-injured"
published_at: "2026-08-07T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a755b1d1ba10_1000762532.jpg"
keywords: ["Mattul News", "Jackal Attack", "Kannur", "Forest Department", "Animal Attack"]
---

# മാട്ടൂലിൽ കുറുനരിയുടെ ആക്രമണം: ഒരുദിവസം 8 പേർക്ക് കടിയേറ്റു

> **Lead Summary:** മാട്ടൂൽ സൗത്ത്: മാട്ടൂലിൽ കുറുനരിയുടെ പരാക്രമം. ഇന്നലെ മാത്രം 8 പേർക്ക് കുറുനരിയുടെ കടിയേറ്റു.

## Article Content

മാട്ടൂൽ സൗത്ത്: മാട്ടൂലിൽ കുറുനരിയുടെ പരാക്രമം. ഇന്നലെ മാത്രം 8 പേർക്ക് കുറുനരിയുടെ കടിയേറ്റു.

ഗ്രാമീണ വായനശാലക്ക് സമീപത്തെ എ.പി അമ്ന (15), സാറാന്റവിട ഹസനത്ത് (30), സാറാന്റവിട മുസ്തഫ (70), ഷാഹിൻ (45), പള്ളി റോഡിന് പടിഞ്ഞാറ് ചക്കാലക്കൽ ത്രേസ്യാ മാർക്കോസ് (79), ചെലരിയൻ മറിയക്കുട്ടി (68), ചെല്ലരിയൻ ജയിംസ് (62), കക്കാടൻ ചാലിലെ എൻ.പി മുസ്തഫ (73) എന്നിവർക്കാണ് കടിയേറ്റത്.

മത്സ്യവിൽപ്പന തൊഴിലാളിയായ മുസ്തഫ മീൻ വിൽക്കുന്നതിനിടയിലും മറ്റുള്ളവർക്ക് വീട്ടുമുറ്റത്ത് നിൽക്കുമ്പോഴുമാണ് കടിയേറ്റത്. 

എല്ലാവരും മാട്ടൂൽ കുടുംബാരോഗ്യകേന്ദ്രം, പരിയാരം, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വായനശാലക്ക് സമീപത്തെ കുനിമ്മൽ സീതയെയും കുറുനരി കടിച്ചിരുന്നു.

തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി സജിത്ത്, പി.പി രാജീവൻ, എം വീണ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർ സി.കെ അജീഷ്, കെ.ജെ പാട്രിക്ക്, പഞ്ചായത്ത് അധികൃതർ എന്നിവർ കുറുനരിയെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു.

പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377168/mattul-south-jackal-attack-8-injured)