---
title: "കണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Kannur Goonda Arrest: Jamsheer Detained Under KAAPA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377209/kannur-goonda-jamsheer-kaapa-arrest"
published_at: "2026-08-07T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a757e9ae144a_1000763077.jpg"
keywords: ["KAAPA", "Goonda Arrest", "Kannur Police", "Kerala Crime", "Jamsheer"]
---

# കണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** കണ്ണൂർ: നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു.

## Article Content

കണ്ണൂർ: നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു.

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ആദി കടലായി സ്വദേശി ജബ്ഷീർ എന്ന കല്ല് ജംഷി എന്ന ജംഷീറിനെയാണ് (35) വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ പി. വിഷ്ണു രാജാണ് കാപ്പ നിയമപ്രകാരം തടങ്കലിന് ഉത്തരവിട്ടത്. 

കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ ഇയാൾ നിലവിൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ. കെ. ഷിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377209/kannur-goonda-jamsheer-kaapa-arrest)