---
title: "19 പ്രൊവിഷണൽ മുനിസിപ്പൽ സെക്രട്ടറിമാരെ തിരിച്ചയച്ച് സർക്കാർ; തളിപ്പറമ്പ് സെക്രട്ടറി കെ.പി. സുബൈറും പട്ടികയിൽ"
english_title: "Kerala Govt Sends Back 19 Provisional Municipal Secretaries - Taliparamba Included"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377216/kerala-19-provisional-municipal-secretaries-sent-back"
published_at: "2026-08-07T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7585fb2b578_1000762541.jpg"
keywords: ["Kerala LSGD", "Municipal Secretary", "Provisional Appointment", "KAT Order", "PSC Rank List", "Taliparamba"]
---

# 19 പ്രൊവിഷണൽ മുനിസിപ്പൽ സെക്രട്ടറിമാരെ തിരിച്ചയച്ച് സർക്കാർ; തളിപ്പറമ്പ് സെക്രട്ടറി കെ.പി. സുബൈറും പട്ടികയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രൊവിഷണൽ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന 19 മുനിസിപ്പൽ സെക്രട്ടറിമാരുടെ നിയമനം റദ്ദാക്കി, ഇവരെ മുൻ തസ്തികകളിലേക്ക് തിരിച്ചയച്ച് സർക്കാർ ഉത്തരവിറക്കി. തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ.പി. സുബൈർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.

## Article Content

**തളിപ്പറമ്പ്: **തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രൊവിഷണൽ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന 19 മുനിസിപ്പൽ സെക്രട്ടറിമാരുടെ നിയമനം റദ്ദാക്കി, ഇവരെ മുൻ തസ്തികകളിലേക്ക് തിരിച്ചയച്ച് സർക്കാർ ഉത്തരവിറക്കി. തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ.പി. സുബൈർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 2025 സെപ്റ്റംബർ 16-ലെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ, പ്രൊവിഷണൽ സെക്രട്ടറി നിയമനങ്ങൾ റദ്ദാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അവർ മുമ്പ് വഹിച്ചിരുന്ന തസ്തികകളിലേക്ക് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്.

മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്-3 തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാതിരുന്നതിനാലാണ് നേരത്തെ 19 ഉദ്യോഗസ്ഥരെ പ്രൊവിഷണൽ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നത്. പിന്നീട് പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽ വരികയും ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോകൾ നൽകിത്തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പ്രൊവിഷണൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഉത്തരവിൽ ഉൾപ്പെട്ട 19 ഉദ്യോഗസ്ഥരെയും മുൻ തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള തുടർനടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377216/kerala-19-provisional-municipal-secretaries-sent-back)