---
title: "ചെറുപുഴ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ; ഉദയഗിരി-താബോർ റോഡ് അടച്ചു"
english_title: "Landslide Again in Cherupuzha Thabor Area - Udayagiri Thabor Road Closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377260/cherupuzha-thabor-landslide-road-closed"
published_at: "2026-08-07T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a34549af0_1000763630.jpg"
keywords: ["Cherupuzha", "Landslide", "Thabor", "Udayagiri Road", "Kerala Rain", "Disaster Alert"]
---

# ചെറുപുഴ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ; ഉദയഗിരി-താബോർ റോഡ് അടച്ചു

> **Lead Summary:** ചെറുപുഴ: ചെറുപുഴ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ. തോണ്ടങ്കുന്ന് ഭാഗത്താണ് ഇന്ന് പുതിയ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസവും ഇതേ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.

## Article Content

ചെറുപുഴ: ചെറുപുഴ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ. തോണ്ടങ്കുന്ന് ഭാഗത്താണ് ഇന്ന് പുതിയ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസവും ഇതേ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.

തുടർച്ചയായി ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ഉദയഗിരി-താബോർ റോഡ് പൂർണ്ണമായി അടച്ചു.

ഈ മേഖലയിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377260/cherupuzha-thabor-landslide-road-closed)