---
title: "വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരുന്നു: കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട് "
english_title: "Kerala Red Alert Today: Extremely Heavy Rain Forecast for 4 Districts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377263/kerala-weather-red-alert-4-districts-imd"
published_at: "2026-08-07T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a4b7c3613_1000763647.png"
keywords: ["Kerala Weather", "IMD Red Alert", "Heavy Rain", "Kozhikode", "Wayanad", "Kannur", "Kasaragod", "KSDMA"]
---

# വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരുന്നു: കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

റെഡ് അലർട്ട് - 07/08/2026*

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

*ഓറഞ്ച് അലർട്ട് - 07/08/2026*  

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാൻ സാധ്യത.

*മഞ്ഞ അലർട്ട്*  

_07/08/2026_: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്  

_08/08/2026_: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാം.

*ജാഗ്രത നിർദേശങ്ങൾ*  

അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉരുൾപൊട്ടലും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാം.

1. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.

2. വെള്ളക്കെട്ട് ഉണ്ടാകാറുള്ള പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം.

3. നദികൾ മുറിച്ചു കടക്കാനും ജലാശയങ്ങളിൽ ഇറങ്ങാനും പാടില്ല.

4. രാത്രി സഞ്ചാരം, വെള്ളച്ചാട്ട സന്ദർശനം എന്നിവ ഒഴിവാക്കണം.

5. വൈദ്യുതി ലൈൻ പൊട്ടി വീണാൽ 1912 എന്ന KSEB നമ്പറിൽ വിവരമറിയിക്കുക.

6. സഹായത്തിന് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

റെഡ്, ഓറഞ്ച് അലർട്ട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377263/kerala-weather-red-alert-4-districts-imd)