---
title: "ചെറുപുഴയിൽ പ്രളയ രക്ഷാദൗത്യത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായെന്ന് കണ്ണൂർ ജില്ലാ കളക്ടർ, ഉദ്യോഗസ്ഥർക്കെതിരെ നടപടി"
english_title: "Collector Confirms Lapses in Handling Rajesh's Body in Cherupuzha - Action Against Officials"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377309/cherupuzha-rajesh-body-lapse-collector-action"
published_at: "2026-08-07T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75cc7cc93c2_1000764082.jpg"
keywords: ["Cherupuzha", "Kannur Collector", "Rajesh", "Body Handling", "Flood Rescue", "Kerala News"]
---

# ചെറുപുഴയിൽ പ്രളയ രക്ഷാദൗത്യത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായെന്ന് കണ്ണൂർ ജില്ലാ കളക്ടർ, ഉദ്യോഗസ്ഥർക്കെതിരെ നടപടി

> **Lead Summary:** കണ്ണൂർ: ചെറുപുഴയിൽ പ്രളയ രക്ഷാദൗത്യത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായെന്ന് കണ്ണൂർ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ: ചെറുപുഴയിൽ പ്രളയ രക്ഷാദൗത്യത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായെന്ന് കണ്ണൂർ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു.

എഡിഎം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

> "മൃതദേഹം കൊണ്ടുപോകുന്നതിന് എല്ലാവിധ സംവിധാനങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് വിളിക്കുന്നതിന് പണവും തടസമായിരുന്നില്ല. എന്നിട്ടും വീഴ്ച സംഭവിച്ചത് ഗൗരവത്തോടെയാണ് കാണുന്നത്" എന്ന് കളക്ടർ പറഞ്ഞു.

എഡിഎമ്മിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ബന്ധപ്പെട്ട മന്ത്രിക്ക് സമർപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

ചെറുപുഴയിൽ മീന്തുള്ളി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ രീതി വലിയ വിവാദമായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377309/cherupuzha-rajesh-body-lapse-collector-action)