---
title: "പരിയാരം ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു, ക്ഷേമ പെൻഷൻ, കൃഷിഭവൻ, തൊഴിലുറപ്പ് എന്നിവ ആവശ്യങ്ങൾ"
english_title: "UDF Protest in Pariyaram Against Panchayat Inaction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377310/pariyaram-udf-dharna-panchayat-inaction"
published_at: "2026-08-07T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75cd5d40432_1000764084.jpg"
keywords: ["Pariyaram", "UDF", "Dharna", "Grama Panchayat", "Welfare Pension", "NREGA", "Kerala"]
---

# പരിയാരം ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു, ക്ഷേമ പെൻഷൻ, കൃഷിഭവൻ, തൊഴിലുറപ്പ് എന്നിവ ആവശ്യങ്ങൾ

> **Lead Summary:** **പരിയാരം:**പരിയാരം ഗ്രാമപഞ്ചായത്ത് അനാസ്ഥയ്ക്കെതിരെ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം:**പരിയാരം ഗ്രാമപഞ്ചായത്ത് അനാസ്ഥയ്ക്കെതിരെ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാൻ പി സി എം അഷറഫ് അധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീവനക്കാരോടും മെമ്പർമാരോടും കാട്ടുന്ന ധാഷ്ട്യം അവസാനിപ്പിക്കുക, കെട്ടിക്കിടക്കുന്ന ക്ഷേമ പെൻഷനുകൾ ഉടൻ തീർപ്പാക്കുക, കൃഷിഭവന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനം അനുഭവിക്കുന്നതിലെ അലംഭാവം അവസാനിപ്പിക്കുകയാണ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ഇ.ടി . രാജീവൻ,കെ രാജൻ, പി.വി.അബ്ദുൾ ഷുക്കൂർ,പി സുകുദേവൻ മാസ്റ്റർ,പി വി സജീവൻ,എം ബഷീർ പൊയിൽ, അബുബക്കർ വായാട്, പി സാജിത , സി.എം. ആൻ്റണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377310/pariyaram-udf-dharna-panchayat-inaction)