---
title: "തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാറിന്റെ ജനവഞ്ചനക്കെതിരെ എസ്‌.ഡി.പി.ഐ തളിപ്പറമ്പ താലൂക്ക് ഓഫീസ് മാർച്ച് നടത്തി"
english_title: "SDPI March in Taliparamba Against UDF Govt's Fund Cut for Local Bodies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377313/sdpi-taliparamba-march-local-body-fund-cut"
published_at: "2026-08-07T17:55:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75cee384d41_1000764148.jpg"
keywords: ["SDPI", "Taliparamba", "UDF", "Local Body Fund", "Protest", "Kannur", "Kerala Politics"]
---

# തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാറിന്റെ ജനവഞ്ചനക്കെതിരെ എസ്‌.ഡി.പി.ഐ തളിപ്പറമ്പ താലൂക്ക് ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** ​**തളിപ്പറമ്പ: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാറിന്റെ ജനവഞ്ചനക്കെതിരെ എസ്‌.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് ഓഫീസുകളിലേക്ക് പ്രഖ്യാപിച്ച മാർച്ചുകളുടെയും ധർണ്ണകളുടെയും ഭാഗമായി തളിപ്പറമ്പ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

​**തളിപ്പറമ്പ: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാറിന്റെ ജനവഞ്ചനക്കെതിരെ എസ്‌.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് ഓഫീസുകളിലേക്ക് പ്രഖ്യാപിച്ച മാർച്ചുകളുടെയും ധർണ്ണകളുടെയും ഭാഗമായി തളിപ്പറമ്പ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

​താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ എസ്‌.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് നൂറുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.ജെ. മാത്യു മുഖ്യപ്രഭാഷണം നടത്തി.

​മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത് സ്വാഗതവും മണ്ഡലം ട്രഷറർ മുഹമ്മദലി എം. നന്ദിയും പറഞ്ഞു. പാർട്ടി നേതാക്കളായ അഫ്സൽ കുറ്റേരി, ഫവാസ് ചൊറുക്കള, ശുഹൂദ് എ.ജാഫർ ചേലേരി,റഫീഖ് മയ്യിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377313/sdpi-taliparamba-march-local-body-fund-cut)