---
title: "ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം തളിപ്പറമ്പിൽ വിപുലമായി ആഘോഷിക്കും"
english_title: "National Traders Day 2026 to be Celebrated in Taliparamba on Aug 9"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377320/national-traders-day-taliparamba-aug-9-2026"
published_at: "2026-08-07T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75da67c63f3_1000764339.png"
keywords: ["National Traders Day", "Taliparamba", "KVVIEC", "Merchants Association", "Kerala Traders"]
---

# ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം തളിപ്പറമ്പിൽ വിപുലമായി ആഘോഷിക്കും

> **Lead Summary:** ദേശീയ വ്യാപാരി ദിനം '26 ആഗസ്റ്റ് 9 തളിപ്പറമ്പ വ്യാപാരഭവനിൽ വച്ച് വിപുലമായി ആഘോഷിക്കും. കേരളത്തിൽ വ്യാപാരികൾ വിവിധ ചെറിയ സംഘടനകൾ ആയി അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന സമയത്ത് ചുമട്ടുതൊഴിലാളി പ്രശ്നം വളരെ രൂക്ഷമായി തൃശൂർ പട്ടണത്തിൽ നടക്കുമ്പോൾ സംസ്ഥാനതലത്തിലുള്ള വിവിധ ചെറു വ്യാപാര സംഘടനകൾ ഏകോപിപ്പിച്ചുകൊണ്ട് 1978-80 കാലഘട്ടത്തിൽ തുടക്കമിട്ട കേരളത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

## Article Content

ദേശീയ വ്യാപാരി ദിനം '26 ആഗസ്റ്റ് 9 തളിപ്പറമ്പ വ്യാപാരഭവനിൽ വച്ച് വിപുലമായി ആഘോഷിക്കും. കേരളത്തിൽ വ്യാപാരികൾ വിവിധ ചെറിയ സംഘടനകൾ ആയി അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന സമയത്ത് ചുമട്ടുതൊഴിലാളി പ്രശ്നം വളരെ രൂക്ഷമായി തൃശൂർ പട്ടണത്തിൽ നടക്കുമ്പോൾ സംസ്ഥാനതലത്തിലുള്ള വിവിധ ചെറു വ്യാപാര സംഘടനകൾ ഏകോപിപ്പിച്ചുകൊണ്ട് 1978-80 കാലഘട്ടത്തിൽ തുടക്കമിട്ട കേരളത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

നാലര പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യാപാരികൾ നേരിടുന്ന സർക്കാരിന്റെ ഭാഗത്തുനിന്നും ഉദ്യോഗസ്ഥ ഭാഗത്തുനിന്നും തൊഴിലാളികൾ ഉപഭോക്താക്കൾ കമ്പനിക്കാർ നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന സമയത്ത് സമൂഹത്തിൽ പൂഴ്ത്തിവെപ്പുകാരും കൊള്ളലാഭക്കാരും എന്ന് വ്യാപാരികളെ ക്കുറിച്ച് പറഞ്ഞപ്പോൾ വ്യാപാര വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നേടിയെടുത്ത ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ് കേരളത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന ശക്തമായ സംഘടന ഉടലെടുത്തത്.

സംഘടനയുടെ ലക്ഷ്യം തന്നെ വ്യാപാരമേഖല ശക്തിപ്പെടുത്തുക വ്യാപാരികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ദൂരീകരിക്കുക വ്യാപാര- വ്യവസായ മേഖലയിൽ വരുന്ന നിയമങ്ങൾ വിശകലനം ചെയ്യുന്നതിനും വ്യാപാരികൾക്ക് ബുദ്ധിമുട്ടാകുന്ന സംവിധാനത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനുമാണ് സംഘടന...! ഈ ഒരു സംഘടനയിൽ കടല വില്പന നടത്തുന്നവരും കപ്പൽ വിൽപ്പന നടത്തുന്നവനും ഒരേ പോലെയാണ്.

ജാതിമത രാഷ്ട്രീയ ഭേദമന്യേ വ്യാപാരികളുടെ സംരക്ഷണത്തിനും നാടിന്റെ വികസനത്തിനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനത്തിൽ സംഘടന സജീവമായി കൊണ്ട് മുന്നോട്ടു പോവുകയാണ്.

സമൂഹത്തിൽ വിവിധ മേഖലയിലുള്ള ആളുകൾക്ക് വിവിധതരത്തിലുള്ള ദിനം കൊണ്ടാടുമ്പോൾ വ്യാപാരികൾക്ക് വേണ്ടി ഒരു ദിനം എന്ന ആശയം ഉടലെടുക്കുകയും ഏകോപന സമിതിയുടെ സമുന്നത നേതാവ് ടി നസീറുദ്ദീൻ നേതൃത്വത്തിൽ സർക്കാരിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി 2015 ഓഗസ്റ്റ് 9ന് ഡൽഹിയിൽ വെച്ചാണ് അന്നത്തെ സർക്കാർ ഇതിന് അനുമതിയും പിന്തുണയും നൽകിയത്.

തുടർന്ന് എല്ലാ വർഷവും ദേശീയതലത്തിൽ വ്യാപാരി ദിനം ആചരിക്കുന്നു. സംഘടനയുടെ മികവും പ്രവർത്തനവും വ്യാപാരികൾ വ്യാപാരം മാത്രമല്ല സാമൂഹ്യ സേവനവും പിന്തുടരണം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക സാംസ്കാരിക ക്ഷേമപ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടത്താറുണ്ട്.

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകൃതിക്ഷോഭത്തിൽ ബുദ്ധിമുട്ടിയ കുപ്പം പ്രദേശത്തെ വ്യാപാരികൾക്കുള്ള സഹായ ധനവും, വ്യാപാരിക്കുള്ള ചികിത്സ സഹായം ധനവും, ഓപ്പറേഷൻ തൂഫാൻ ഭാഗ മായി കേരള പോലീസ് നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായിട്ടുള്ള തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ടീമിന്റെ മെമ്പർമാരായ മത്സരാർത്ഥികൾക്ക് ആദരവ് ഉപഹാര സമർപ്പണവും തളിപ്പറമ്പിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎസ്പി സുമേഷിനുള്ള സ്വീകരണവും നൽകുന്നു. പതാക ഉയർത്തി പ്രതിജ്ഞയും മധുര വിതരണവും നടത്തും.

പരിപാടിയിൽ ഏകോപന സമിതിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു മുഴുവൻ വ്യാപാരികളെയും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന് വേണ്ടി കെ എസ് റിയാസ് (പ്രസിഡണ്ട്), വി താജുദ്ദീൻ (ജനറൽ സെക്രട്ടറി)ടി ജയരാജ്,( ട്രഷറർ) പൊതുജനങ്ങളെയും ക്ഷണിച്ചു.

 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377320/national-traders-day-taliparamba-aug-9-2026)