---
title: "അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ല; റിപ്പോർട്ടുകൾ നിഷേധിച്ച് മന്ത്രി രമേശ് ചെന്നിത്തല"
english_title: "No Shoot at Sight Order Against Arjun Ayankki, Says Minister Ramesh Chennithala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377437/ramesh-chennithala-arjun-ayankki-no-shoot-order"
published_at: "2026-08-08T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76e1874ace1_1000766034.jpg"
keywords: ["Ramesh Chennithala", "Arjun Ayankki", "Kerala Home Minister", "Palakkad", "Police"]
---

# അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ല; റിപ്പോർട്ടുകൾ നിഷേധിച്ച് മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **പാലക്കാട്: **അർജുൻ ആയങ്കിയെ അടിയന്തര സാഹചര്യത്തിൽ വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

## Article Content

**പാലക്കാട്: **അർജുൻ ആയങ്കിയെ അടിയന്തര സാഹചര്യത്തിൽ വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു.

'വെടിവെച്ചാലും മുട്ടുകുത്തില്ല' എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ 'നാട്ടിലുള്ള ​ഗുണ്ടകൾ പലതും പറയും, നോക്കാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി. പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ പോയ ക്രിമിനൽ കേസ് പ്രതിക്കായി പോലീസിന്റെ വ്യാപക തെരച്ചിൽ തുടരുകയാണ്.

മറ്റ് പ്രഖ്യാപനങ്ങൾ:

1.സ്പിരിറ്റ് ഒഴുക്ക്: ഓണക്കാലത്ത് സ്പിരിറ്റ് ഒഴുകുന്ന പ്രവണത ഇനി അനുവദിക്കില്ല.

2. *'മൈ പോലീസ് സ്റ്റേഷൻ'*: ഓഗസ്റ്റ് 15 ഓടെ എല്ലാ സ്റ്റേഷനുകളുടെയും മുഖം 'മൈ പോലീസ് സ്റ്റേഷൻ' രീതിയിലേക്ക് മാറും.

3. *സിസിടിവി നിരീക്ഷണം*: കസ്റ്റഡി മർദനം തടയാൻ എല്ലാ സ്റ്റേഷനുകളിലെയും സിസിടിവി ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്ന് നിരീക്ഷിക്കും.

4. *ഫീഡ്ബാക്ക്*: ജനങ്ങളുമായുള്ള ഇടപെടൽ മെച്ചപ്പെടുത്താൻ എല്ലാ സ്റ്റേഷനുകളുടെയും ഫീഡ്ബാക്ക് രേഖപ്പെടുത്തും.

വന്ദേമാതരം പൂർണരൂപം ചൊല്ലുന്നതിനെക്കുറിച്ചുള്ള ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377437/ramesh-chennithala-arjun-ayankki-no-shoot-order)