---
title: "മഴക്കെടുതി: മുൻകരുതലിൽ സർക്കാരിന് വീഴ്ച; പ്രതിപക്ഷ പിന്തുണ ഉറപ്പുനൽകി പിണറായി വിജയൻ "
english_title: "Pinarayi Vijayan Slams Govt Over Rain Havoc - 26 Dead in Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377476/pinarayi-vijayan-rain-havoc-kerala-govt-failure"
published_at: "2026-08-08T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7706547d3bf_1000766378.jpg"
keywords: ["Pinarayi Vijayan", "Kerala Rain", "Opposition", "Kannur", "Landslide", "Relief"]
---

# മഴക്കെടുതി: മുൻകരുതലിൽ സർക്കാരിന് വീഴ്ച; പ്രതിപക്ഷ പിന്തുണ ഉറപ്പുനൽകി പിണറായി വിജയൻ 

> **Lead Summary:** കണ്ണൂർ:* മഴക്കെടുതിമൂലം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടായെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

## Article Content

കണ്ണൂർ:* മഴക്കെടുതിമൂലം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടായെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷത്തെ മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചതായി അദ്ദേഹം അറിയിച്ചു. ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെ ചേർത്തുപിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പിന്തുണ ഉറപ്പ്

സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പിണറായി വ്യക്തമാക്കി. എന്നാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് പല വീഴ്ചകളും ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

*കണ്ണൂരിലെ സ്ഥിതി*  

കണ്ണൂർ ജില്ലയിലെ ചെറുപുഴ, പേരാവൂർ മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചെറുപുഴ ജോസ് ഗിരിയിൽ ഉരുൾപ്പൊട്ടി റോഡ് തടസ്സപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും അത് നീക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇത് തികഞ്ഞ അനാസ്ഥയാണെന്ന് അദ്ദേഹം വിമർശിച്ചു.

പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിലും വലിയ താമസം നേരിട്ടതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377476/pinarayi-vijayan-rain-havoc-kerala-govt-failure)