---
title: "പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "CRPF Head Constable Hasan Found Dead in Peringom Camp Quarters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377494/peringom-crpf-head-constable-hasan-found-dead"
published_at: "2026-08-08T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77130c943a9_1000766565.jpg"
keywords: ["CRPF", "Peringom", "Kannur", "Head Constable", "Death", "Police Investigation"]
---

# പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: **പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ക്വാർട്ടേഴ്സിലെ വിശ്രമമുറിയിൽ എത്തിയ മറ്റ് ജീവനക്കാരാണ് ഹസനെ ആദ്യം കണ്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ജീവനൊടുക്കാനുള്ള കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പെരിങ്ങോം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ അന്വേഷണങ്ങൾക്കും പോസ്റ്റ്മോർട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പെരിങ്ങോം ക്യാമ്പിലെ സഹപ്രവർത്തകരും ഉദ്യോഗസ്ഥരും ഹസന്റെ മരണത്തിൽ ഞെട്ടലിലാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377494/peringom-crpf-head-constable-hasan-found-dead)