---
title: "ലയണൽ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു"
english_title: "Lionel Messi's Father Jorge Messi Passes Away at 68"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377521/lionel-messi-father-jorge-messi-dies"
published_at: "2026-08-08T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a773fb0b8bcd_1000767030.jpg"
keywords: ["Lionel Messi", "Jorge Messi", "Argentina", "Football", "Obituary"]
---

# ലയണൽ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

> **Lead Summary:** റൊസാരിയോ: അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു. അർജന്റീനയിലെ സ്വന്തം ജന്മനാടായ റൊസാരിയോയിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം.

## Article Content

റൊസാരിയോ: അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു. അർജന്റീനയിലെ സ്വന്തം ജന്മനാടായ റൊസാരിയോയിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം.

അർജന്റീനയിലെയും സ്പെയിനിലെയും ഇൻഫോബേ, എൽ എസ്പാനോൾ, ലാ നേഷൻ, ഒലെ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെസ്സി കുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. എന്നാൽ ലയണൽ മെസ്സിയുടെ ആദ്യ ക്ലബ്ബായ ന്യൂവൽസ് ഓൾഡ് ബോയ്സ് സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു.

*മെസ്സിയുടെ കരിയറിലെ നെടുംതൂൺ*  

അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കരിയറിലും എഫ്‌സി ബാഴ്‌സലോണയുടെ ചരിത്രത്തിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഹോര്‍ഹെ മെസ്സി.

ലയണലിന് ആവശ്യമായ വളർച്ചാ ഹോർമോൺ ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ ന്യൂവൽസ് ഓൾഡ് ബോയ്സോ റിവർ പ്ലേറ്റോ തയ്യാറാകാതിരുന്നപ്പോൾ, ഹോര്‍ഹെ മെസ്സി എടുത്ത ധീരമായ തീരുമാനമാണ് മകനെ യൂറോപ്പിലേക്ക് എത്തിച്ചത്.

*അവസാന നാളുകൾ*  

അർജന്റീന സ്പെയിനോട് 1-0 ന് പരാജയപ്പെട്ട ലോകപ്പിനിടെ ഹോര്‍ഹെ മെസ്സിയുടെ ദീർഘകാല രോഗവിവരങ്ങൾ വാർത്തയായിരുന്നു. അന്ന് വികാരാധീനനായ മെസ്സി, കുടുംബം ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞിരുന്നു.

തുടർന്ന് മെസ്സി കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ ഹോര്‍ഹെ മെസ്സി ചികിത്സയിലാണെന്നും ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും അറിയിച്ചിരുന്നു.

ഭാര്യ സെസീലിയ, മക്കളായ ലയണൽ, റോഡ്രിഗോ, മാറ്റിയാസ്, മകൾ മരിയ സോൾ, പേരക്കുട്ടികൾ എന്നിവരെ വേർപിരിഞ്ഞാണ് അദ്ദേഹത്തിന്റെ മടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377521/lionel-messi-father-jorge-messi-dies)