---
title: "തളിപ്പറമ്പ് ചേമ്പർ ഓഫ് കൊമേഴ്സ് ഓഫീസും കോൺഫറൻസ് ഹാളും നാളെ ഉദ്ഘാടനം; 7 പേർക്ക് ബിസിനസ് എക്സലൻസ് അവാർഡ്"
english_title: "Taliparamba Chamber of Commerce New Office and Hall Inauguration on Aug 10"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377620/taliparamba-chamber-commerce-office-conference-hall-inauguration"
published_at: "2026-08-09T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a784dfb3bd3e_simple-card.jpg"
keywords: ["Taliparamba Chamber of Commerce", "PK Kunhalikutty", "Business Award", "Conference Hall"]
---

# തളിപ്പറമ്പ് ചേമ്പർ ഓഫ് കൊമേഴ്സ് ഓഫീസും കോൺഫറൻസ് ഹാളും നാളെ ഉദ്ഘാടനം; 7 പേർക്ക് ബിസിനസ് എക്സലൻസ് അവാർഡ്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ പുതിയ ഓഫീസും കോൺഫറൻസ് ഹാളും നാളെ ഓഗസ്റ്റ് 10 ന് ഉദ്ഘാടനം ചെയ്യും.ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ വിവരം അറിയിച്ചു. രാവിലെ 10 മണിക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. ടി.കെ. ഗോവിന്ദൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ സുബൈർ എന്നിവർ സംബന്ധിക്കും.വ്യാപാരി സമൂഹത്തിനും പൊതുജനങ്ങൾക്കും പ്രയോജനകരമാകുന്ന രീതിയിലാണ് കോൺഫറൻസ് ഹാൾ ഒരുക്കിയത്. ബിസിനസ് മീറ്റിംഗുകൾ, ഉൽപ്പന്ന അവതരണങ്ങൾ, നിക്ഷേപക ചർച്ചകൾ, നെറ്റ്വർക്കിംഗ് പരിപാടികൾ, പൊതുചർച്ചകൾ തുടങ്ങിയവയ്ക്ക് ഹാൾ ഉപയോഗിക്കാം.തളിപ്പറമ്പ ട്രാവൽ ലോഞ്ച് പദ്ധതി

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ പുതിയ ഓഫീസും കോൺഫറൻസ് ഹാളും നാളെ ഓഗസ്റ്റ് 10 ന് ഉദ്ഘാടനം ചെയ്യും.ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ വിവരം അറിയിച്ചു. രാവിലെ 10 മണിക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. ടി.കെ. ഗോവിന്ദൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ സുബൈർ എന്നിവർ സംബന്ധിക്കും.വ്യാപാരി സമൂഹത്തിനും പൊതുജനങ്ങൾക്കും പ്രയോജനകരമാകുന്ന രീതിയിലാണ് കോൺഫറൻസ് ഹാൾ ഒരുക്കിയത്. ബിസിനസ് മീറ്റിംഗുകൾ, ഉൽപ്പന്ന അവതരണങ്ങൾ, നിക്ഷേപക ചർച്ചകൾ, നെറ്റ്വർക്കിംഗ് പരിപാടികൾ, പൊതുചർച്ചകൾ തുടങ്ങിയവയ്ക്ക് ഹാൾ ഉപയോഗിക്കാം.തളിപ്പറമ്പ ട്രാവൽ ലോഞ്ച് പദ്ധതി

ഉത്തരമലബാറിന്റെ ടൂറിസം, തീർത്ഥാടനം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, സേവന മേഖലകൾ ഏകോപിപ്പിച്ച് തളിപ്പറമ്പ ട്രാവൽ ലോഞ്ച് പദ്ധതി നടപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

രാജരാജേശ്വര ക്ഷേത്രം, പാലക്കയംതട്ട്, പൈതൽമല, കരിമ്പം ഫാം ടൂറിസം, കുപ്പം കായൽ ടൂറിസം, ദേശീയപാത വികസനം, നാടുകാണി കിൻഫ്ര, പറശിനി - അമ്മാനപ്പാറ ഇൻഡസ്ട്രിയൽ പാർക്കുകൾ, നിഫ്റ്റ്, കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ്, പരിയാരം മെഡിക്കൽ കോളേജ്, സർസയ്യിദ് കോളേജ്, സീക്കോ അക്കാദമി, പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ്, നിർദിഷ്ട നാടുകാണി ഓപ്പൺ സൂ എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും.

7 പേർക്ക് ബിസിനസ് എക്സലൻസ് അവാർഡ്

ഉദ്ഘാടനത്തോടനുബന്ധിച്ച് ബിസിനസ് രംഗത്തെ മികവിന് 7 പേരെ ആദരിക്കും. ബിസിനസ് ഐക്കൺ: കെ. മുഹമ്മദ് മദനി - ABC ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ ലൈഫ് ടൈം അച്ചീവ്മെന്റ്: ഡോ. ജോസഫ് ബെനവൻ മെഡിക്കൽ എക്സലൻസ്: ഡോ. പി. രവീന്ദ്രൻ പ്രൊഫഷണൽ എക്സലൻസ്: കെ.വി. ഹുദൈഫ് - CDA അക്കാദമി ഫൗണ്ടർ & ഡയറക്ടർ മെന്റർ: ഷാജു - മെന്റ്രന്റ്സ് ഫൗണ്ടർ എമർജിംഗ് എന്റർപ്രണർ: കെ.എൽ ഉവൈസ് - KL പ്ലൈവുഡ്സ് ചെയർമാൻ ബിസിനസ് പ്രകടന അവാർഡ്: സാബു ജോൺ - ബാംബു ഫ്രഷ് റെസ്റ്റോറന്റ് ഫൗണ്ടർ & ചെയർമാൻ.

  വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് സി. അബ്ദുൽഖാദർ, ജനറൽ സെക്രട്ടറി മിൻഹാജ് ജെ.ആർ, ട്രഷറർ രാഹുൽ മൊട്ടമ്മൽ, വർക്കിംഗ് സെക്രട്ടറി സഹീർ പാലക്കോടൻ, വൈസ് പ്രസിഡന്റുമാരായ കെ. അഷ്റഫ്, മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഫിറോസ് ഹാജി, ഡയറക്ടർമാരായ എസ്.പി. അബ്ദുള്ള, ടി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377620/taliparamba-chamber-commerce-office-conference-hall-inauguration)