---
title: "ആലക്കോട് മരം മുറിക്കുന്നതിനിടെ മരം തലയിൽ വീണ് തൊഴിലാളി മരിച്ചു"
english_title: "Worker Dies in Alakode Tree Felling Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377649/alakode-tree-felling-accident-worker-dies"
published_at: "2026-08-09T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7892e45cd31_1000769106.jpg"
keywords: ["Alakode Accident", "Tree Felling", "Udayagiri"]
---

# ആലക്കോട് മരം മുറിക്കുന്നതിനിടെ മരം തലയിൽ വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **ആലക്കോട്: **മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. 

## Article Content

**ആലക്കോട്: **മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. 

ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനൻ (54) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 11 മണിക്ക് മൂന്നാംതോടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെ മരം തലയിൽ വീണാണ് അപകടം സംഭവിച്ചത്.

മോഹനൻ ചെമ്മരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മിനി. മക്കൾ: സ്നേഹ, സേതു. സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ. 

സംസ്കാരം നാളെ 12ന് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377649/alakode-tree-felling-accident-worker-dies)