---
title: "പഴയങ്ങാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം"
english_title: "Pedestrian Killed in Bike Accident at Payyannur Payyangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377689/payyangadi-bike-accident-pedestrian-dies-edath"
published_at: "2026-08-10T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a795630e74a7_1000769848.jpg"
keywords: ["Payyangadi Accident", "Payyannur News", "Road Accident"]
---

# പഴയങ്ങാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **പഴയങ്ങാടി: **K.S.T.P റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. എടാട്ട് സ്വദേശി കെ. അബൂബക്കർ ആണ് മരിച്ചത്.

## Article Content

**പഴയങ്ങാടി: **K.S.T.P റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. എടാട്ട് സ്വദേശി കെ. അബൂബക്കർ ആണ് മരിച്ചത്.

പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരിയാണ്. 

ഞായറാഴ്ച രാത്രി 7:20-ഓടെ പഴയങ്ങാടി ബസ് സ്റ്റാൻഡിനും എം.ആർ.ഐ. ഹോട്ടലിനും ഇടയിലായിരുന്നു അപകടം. കുടുംബത്തോടൊപ്പം ഹോട്ടലിൽ എത്തിയ അബൂബക്കർ, മഗ്രിബ് നമസ്കാരത്തിനായി സമീപത്തെ പള്ളിയിൽ പോയി റോഡിലൂടെ തിരികെ നടക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്: പരേതനായ ബീരാൻ ഹാജി .മാതാവ്: പരേതയായ കെ. ഫാത്തിമ.ഭാര്യ: ഷെരീഫ - തളിപ്പറമ്പ്.മക്കൾ: ഷുഹൈബ്, ഷുഹൈബ, ഷുഹൈർ . മരുമക്കൾ: മുഹമ്മദ് കുഞ്ഞി - ടുമ്പുന്തല, സായിദ് - കരിവെള്ളൂർ, ഹന - ഏഴിലോഡ് . സഹോദരങ്ങൾ: ഖദീജ - പെരുമ്പ, പരേതരായ പ്രൊഫ. കാസിം, അബ്ദുൽ അസീസ് - ഫ്ലാഷ് ഫോട്ടോഷൂട്ട്, സൈനബ

മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഉച്ചയ്ക്ക് 12:30-ഓടെ മൃതദേഹം വീട്ടിലെത്തിക്കും. കബറടക്കം പെരുമ്പ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377689/payyangadi-bike-accident-pedestrian-dies-edath)