---
title: "മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ദേശീയ വ്യാപാരി ദിനം വിപുലമായി ആഘോഷിച്ചു"
english_title: "National Traders Day 2026 Celebrated in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377700/national-traders-day-taliparamba-2026-celebration"
published_at: "2026-08-10T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79627537325_1000770096.jpg"
keywords: ["Taliparamba Merchants Association", "Traders Day", "Devassy Mecheri", "Kannur Business"]
---

# മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ദേശീയ വ്യാപാരി ദിനം വിപുലമായി ആഘോഷിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയ വ്യാപാരി ദിനം 2026 തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ വിപുലമായി ആഘോഷിച്ചു.

## Article Content

**തളിപ്പറമ്പ്: **ദേശീയ വ്യാപാരി ദിനം 2026 തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ വിപുലമായി ആഘോഷിച്ചു.

പതാക ഉയർത്തിയും പ്രതിജ്ഞയെടുത്തും മധുരപലഹാര വിതരണത്തോടെയുമാണ് പരിപാടികൾക്ക് തുടക്കമായത്. വ്യാപാര ദിന സന്ദേശവും നൽകി.

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.എസ്. റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പിൽ പുതുതായി ഡിവൈഎസ്പി ചുമതലയേറ്റ ടി.പി സുമേഷിന് സ്വീകരണവും നൽകി.

കാലവർഷക്കെടുതിയിൽ കുപ്പം പ്രദേശത്തെ വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്ക് സഹായധനവും, അപകടത്തിൽപ്പെട്ട് ഓപ്പറേഷന് വിധേയനായ വ്യാപാരിക്ക് ചികിത്സാ സഹായ ധനവും വിതരണം ചെയ്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പോലീസ് നടത്തിയ സൗഹൃദ ഫുട്ബോൾ മേളയിൽ ചാമ്പ്യന്മാരായ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ടീമിനെ ആദരിച്ചു. ഉപഹാരവും നൽകി. ടീമിൽ അസോസിയേഷൻ മെമ്പർമാരാണ് അണിനിരന്നത്.

വ്യാപാരി എന്നത് ലാഭത്തിന് മാത്രമല്ല, സംഘടനയിലെ അംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നാടിന്റെ സാമൂഹിക-സാംസ്കാരിക മേഖലയിൽ സേവനം ചെയ്യുന്നതിനും വേണ്ടിയാണെന്ന് യോഗം ഓർമ്മിപ്പിച്ചു. ഓൺലൈൻ-അനധികൃത കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കാതെ നാട്ടിലെ വ്യാപാരികളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ കെ. അയ്യൂബ്, അൽഫാ മുസ്തഫ, കെ.വി. ഇബ്രാഹിംകുട്ടി, സി.പി. ഷൗക്കത്തലി, സെക്രട്ടറിമാരായ കെ.കെ. നാസർ, സി.ടി. അഷ്റഫ്, കെ. ഷമീർ, അലി ആൽപി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സോണി അബ്ദുൽ റഹ്മാൻ, പി. പ്രദീപ്കുമാർ, പി.പി. അബ്ദുൽ നിസാർ, പി.കെ. നിസാർ, കെ.പി.പി. ജമാൽ, പി.പി. ഷാഫി, കെ.പി. ലുക്മാൻ, വാഹിദ് പനാമ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ കെ.വി. സൈനുദ്ദീൻ, കെ.വി.ടി. ഗഫൂർ, യൂത്ത് വിംഗ് ഭാരവാഹികളായ ബി. ശിഹാബ്, കെ.എസ്. അഷ്കർ തുടങ്ങിയവർ സംബന്ധിച്ചു.  

ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ടി. ജയരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377700/national-traders-day-taliparamba-2026-celebration)