---
title: "ജന്തർ മന്തർ സമര വിദ്യാർഥികൾക്കെതിരെ അധിക്ഷേപം: ടി.ജി. മോഹൻദാസ് അറസ്റ്റിൽ"
english_title: "TG Mohandas Arrested for Derogatory Remarks Against Students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377710/tg-mohandas-arrested-students-remarks-jantar-mantar"
published_at: "2026-08-10T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79671910f41_1000770197.jpg"
keywords: ["TG Mohandas Arrest", "Jantar Mantar", "Cyber Police", "Thiruvananthapuram", "Student Protest"]
---

# ജന്തർ മന്തർ സമര വിദ്യാർഥികൾക്കെതിരെ അധിക്ഷേപം: ടി.ജി. മോഹൻദാസ് അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: ദില്ലി ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തിരുവനന്തപുരം: ദില്ലി ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും അവരുടെ വസ്ത്രധാരണത്തെ പരിഹസിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ മോഹൻദാസ്മോശം പരാമർശങ്ങൾ നടത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സൈബർ പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. കേസിൽ വൈകിയ നടപടിയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർദ്ധരാത്രിയോടെ അദ്ദേഹത്തെ തിരുവനന്തപുരത്തെത്തിച്ചു.

ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. സമരം ചെയ്യുന്ന വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവത്തിൽ 11 ദിവസത്തിന് ശേഷമാണ് പൊലീസ് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377710/tg-mohandas-arrested-students-remarks-jantar-mantar)