---
title: "ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 2 വിദ്യാർഥിനികളെ പീഡിപ്പിച്ച ചപ്പാരപ്പടവ് സ്വദേശിയായ യുവാവ് പിടിയിൽ"
english_title: "Youth Arrested for Sexually Abusing 2 Minors Met on Instagram in Pottaencode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377831/instagram-minors-abuse-arrest-potencode-kannur"
published_at: "2026-08-10T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79dccd0cd29_1000771720.jpg"
keywords: ["Instagram Abuse", "POCSO Case", "Pottaencode Police", "Minor Girls"]
---

# ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 2 വിദ്യാർഥിനികളെ പീഡിപ്പിച്ച ചപ്പാരപ്പടവ് സ്വദേശിയായ യുവാവ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

## Article Content

**തിരുവനന്തപുരം: **ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കണ്ണൂർ ചപ്പാരപ്പടവ് തിരുക്കുളം സ്വദേശി കെ.വി. അനുരാജ്(23)നെയാണ് തിരുവനന്തപുരം പോത്തൻകോട് പോലീസ് പിടികൂടിയത്.

ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചത്. ഇരുവരുടെയും നഗ്ന ദൃശ്യങ്ങളും ഇയാൾ പകർത്തി.

പെൺകുട്ടികളിൽ ഒരാളെ ആദ്യം പരിചയപ്പെട്ട പ്രതി പിന്നീട് കൂട്ടുകാരിയുമായും പരിചയത്തിലായി. ഇരുവരുമായും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തി. 

വീട്ടിൽ ആളില്ലാത്ത സമയം നോക്കി അതിജീവിതയുടെ വീടിനകത്ത് കയറിയ ഇയാൾ അവരെ പീഡിപ്പിച്ചു. പിന്നീട് അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചുവരുത്തി പീഡിപ്പിച്ചു. രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയപ്പോൾ പ്രതി സ്ഥലം വിട്ടു.

സംഭവത്തിന് ശേഷം ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡി ഇയാൾ ബ്ലോക്ക് ചെയ്തു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് കാര്യം പുറത്തായത്. 

ആദ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകിയതോടെ രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തുവന്നു. തുടർന്ന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

കണ്ണൂരിലെത്തിയാണ് പോത്തൻകോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ തളിപ്പറമ്പ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസുകൾ കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377831/instagram-minors-abuse-arrest-potencode-kannur)