---
title: "പരിയാരം മെഡിക്കൽ കോളേജിൽ വനിത ഡോക്ടർക്ക് നേരെ എൻജിഒ നേതാക്കളുടെ ഭീഷണി; പ്രിൻസിപ്പലിന് പരാതി"
english_title: "Complaint Against NGO Leaders for Threatening Woman Doctor at Pariyaram Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378051/pariyaram-medical-college-doctor-complaint-ngo"
published_at: "2026-08-11T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b57b8e5d42_1000774781.jpg"
keywords: ["Pariyaram", "Kannur Medical College", "Woman Doctor", "NGO Union", "Threat", "Health Department"]
---

# പരിയാരം മെഡിക്കൽ കോളേജിൽ വനിത ഡോക്ടർക്ക് നേരെ എൻജിഒ നേതാക്കളുടെ ഭീഷണി; പ്രിൻസിപ്പലിന് പരാതി

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഒപിയിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് വനിത ഡോക്ടർ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി.

## Article Content

**പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഒപിയിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് വനിത ഡോക്ടർ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി.

*ഡോക്ടറുടെ പരാതി*  

കഴിഞ്ഞ ദിവസം എൻജിഒ അസോസിയേഷൻ നേതാക്കൾ ഒപിയിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും അധിക്ഷേപ വാക്കുകൾ പറയുകയും ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിന്റെ ആഘാതത്തിലാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നും ഡോക്ടർ വ്യക്തമാക്കി.

എൻജിഒ അസോസിയേഷൻ നേതാക്കളായ ടി.വി. ഷാജി, യു.കെ. മനോഹരൻ, ദിലീപൻ എന്നിവർക്കെതിരെ സർവീസ് ചട്ടങ്ങളും നിയമവും അനുസരിച്ച് കടുത്ത നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിന്റെ പരിധിയിൽ വരുന്നതിനാൽ പരാതി നിയമപരമായി പോലീസിന് കൈമാറണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും കേരള എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഓഫീസ് സമയം കഴിഞ്ഞ് കുറ്റക്കാരായ മൂന്ന് ജീവനക്കാരും പ്രിൻസിപ്പലിന്റെ ചേമ്പറിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയത് ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നടപടികൾ തിരുത്തണമെന്നും കഴിഞ്ഞ ദിവസം ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അടിയന്തരമായി റദ്ദ് ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. 

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കേരള എൻജിഒ യൂണിയൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378051/pariyaram-medical-college-doctor-complaint-ngo)