---
title: "കള്ള പ്രചാരണങ്ങളെ ചെറുത്ത് തോൽപ്പിക്കും: പരിയാരം മെഡിക്കൽ കോളേജ് യു ഡി എഫിന്റെ ശിൽപ്പമെന്ന് മാർട്ടിൻ ജോർജ്"
english_title: "Martin George: UDF Will Counter False Campaigns Against Pariyaram Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378052/martin-george-pariyaram-medical-college-udf"
published_at: "2026-08-11T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b58de46b51_1000774789.jpg"
keywords: ["Martin George", "Pariyaram Medical College", "DCC", "UDF", "NGO Union"]
---

# കള്ള പ്രചാരണങ്ങളെ ചെറുത്ത് തോൽപ്പിക്കും: പരിയാരം മെഡിക്കൽ കോളേജ് യു ഡി എഫിന്റെ ശിൽപ്പമെന്ന് മാർട്ടിൻ ജോർജ്

> **Lead Summary:** **പരിയാരം: **കള്ള പ്രചാരണങ്ങളിലൂടെയും അക്രമത്തിലൂടെയും പരിയാരം മെഡിക്കൽ കോളേജിനെ തകർക്കാൻ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.

## Article Content

**പരിയാരം: **കള്ള പ്രചാരണങ്ങളിലൂടെയും അക്രമത്തിലൂടെയും പരിയാരം മെഡിക്കൽ കോളേജിനെ തകർക്കാൻ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എൻജിഒ അസോസിയേഷന്റെ ബോർഡുകളും ബാനറുകളും നശിപ്പിക്കുകയും നഴ്സിംഗ് സൂപ്രണ്ടിനെയും സൂപ്രവൈസർമാരെയും ബന്ധികളാക്കിയെന്നും ആരോപിച്ച് അസോസിയേഷൻ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർട്ടിൻ ജോർജിന്റെ പ്രസ്താവന:

പരിയാരം മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനും അതിന്റെ വളർച്ചക്കും തുടക്കം മുതൽ തടസ്സം നിന്നവർ ഇടത്പക്ഷ പ്രസ്ഥാനങ്ങളും സിപിഎമ്മുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഈ സ്ഥാപനത്തിന്റെ ശിൽപ്പികൾ UDF ആണ്. അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. കള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ടും അക്രമം നടത്തിയും ഒരു സ്ഥാപനത്തെ തകർക്കാൻ നോക്കിയാൽ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കും.

ഭരണത്തിന്റെ തണലിലിരുന്ന് സുഖലോലുപന്മാരായി കഴിഞ്ഞ NGO യൂണിയൻ നേതാക്കൾ ഭരണം മാറിയത് ഓർക്കണം. ഉദ്യോഗസ്ഥരെ തെറി പറഞ്ഞും ബന്ധികളാക്കിയും കാര്യം നേടാമെന്ന് കരുതരുത്. കഴിഞ്ഞ കാലങ്ങളിൽ ഇഷ്ടമില്ലാത്ത ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റിയവർ ഇപ്പോൾ ആക്ഷേപം പറയാൻ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ യോഗം

യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് യു.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു.  

എൻജിഒഎ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ്, ജില്ലാ പ്രസിഡന്റ് മഹേഷ് കെ.വി, എം.പി. ഉണ്ണികൃഷ്ണൻ, ഷൈനി സിസ്റ്റർ, അബ്ദുൾ റഷീദ് കെ.വി, രാജീവൻ കപ്പച്ചേരി, പി.കെ. സരസ്വതി, എ.എൻ. ജയശ്രീ എന്നിവർ സംസാരിച്ചു.  

സെക്രട്ടറി ടി.വി. ഷാജി സ്വാഗതവും ഉഷാകുമാരി കെ. നന്ദിയും പറഞ്ഞു.  

പ്രകടനത്തിന് റോബിൻ ബേബി, കെ.വി. ദിലീപ് കുമാർ, കെ. ശാലിനി, ഒ.വി. സീന, സുരേഷ് കെ.ആർ., അനൂപ് പി.എം. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378052/martin-george-pariyaram-medical-college-udf)