---
title: "തളിപ്പറമ്പ് കുറ്റ്യേരിയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "76-Year-Old Woman Found Dead in Well at Kuttiyeri, Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378054/taliparamba-kuttiyeri-woman-found-dead-well"
published_at: "2026-08-11T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b599e87f95_1000774773.jpg"
keywords: ["Taliparamba", "Kuttiyeri", "Death"]
---

# തളിപ്പറമ്പ് കുറ്റ്യേരിയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്: **വയോധികയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുറ്റ്യേരി വെള്ളാവിൽ മകളോടൊപ്പം താമസിച്ചുവരുന്ന മേമഠത്ത് വീട്ടിലെ എം. ജാനകി(76)യാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.30 നും 2.20 നും ഇടയിൽ വീടിന് സമീപത്തെ സുമിത്രൻ എന്നയാളുടെ പറമ്പിലെ കവുങ്ങിൻതോട്ടത്തിലെ കിണറിലാണ് ജാനകിയെ മരിച്ച നിലയിൽ കണ്ടത്.

തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.

മകൾ: മൃദുല . പരേതനായ ഭർത്താവ്: മുരളീധരൻ .സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, നാരായണൻ, പാർവതി.

സംസ്കാരം നാളെ ഓഗസ്റ്റ് 12 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378054/taliparamba-kuttiyeri-woman-found-dead-well)